പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി (Mammootty), ഗൗതം വാസുദേവ് മേനോൻ (Gautham Vasudev Menon) ചിത്രം 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്' (Dominic and the Ladies' Purse) ഡിസംബർ 19 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കുന്നു. മമ്മൂട്ടിയെ നായകനാക്കി, ഗൗതം വാസുദേവ് മേനോന്റെ മലയാളത്തിലെ ആദ്യ ചിത്രം ആണ് 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്'.
കൊച്ചിയിലെ വാടകഫ്ലാറ്റിൽ ഒരു ചെറിയ ഡിറ്റക്റ്റീവ് ഏജൻസിയുമായി ജീവിക്കുന്ന സിഐ ഡൊമിനിക് എന്ന കഥാപാത്രം ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കല്യാണാലോചന, ഇൻഷൂറൻസ് സംബന്ധിച്ച അന്വേഷണം, അവിഹിതബന്ധം തേടിയുള്ള അന്വേഷണം തുടങ്ങി അല്ലറ ചില്ലറ കലാപരിപാടികളാണ് കക്ഷിയുടെ വഴി. താൻ പൊലീസിലുണ്ടായിരുന്ന കാലത്തെ കേസ് അന്വേഷണത്തിന്റെ തള്ളുകഥകൾ പറയുന്നൊരു യൂട്യൂബ് ചാനലും കക്ഷിക്കുണ്ട്. ഡൊമിനിക്കിന്റെ അസിസ്റ്റന്റാവാൻ അഭിമുഖത്തിന് എത്തുന്ന ഗോകുൽ സുരേഷിന്റെ ‘വിഘ്നേഷി’ൽ നിന്നാണ് സിനിമ തുടങ്ങുന്നത്.
അങ്ങനെ ഇരിക്കുമ്പോൾ ഡൊമനിക്കിന്റെ ഫ്ലാറ്റ് ഉടമയ്ക്ക് ആശുപത്രിയിൽ നിന്ന് ഒരു പഴ്സ് കളഞ്ഞുകിട്ടുന്നു. നിസാരമെന്നു കരുതി ഈ ലേഡീസ് പഴ്സിന്റെ ഉടമയെത്തേടി ഇറങ്ങുന്നതോടെ ഡൊമിനിക്കിന്റെ അന്വേഷണം കൂടുതൽ ദുരൂഹമായ മേഖലകളിലേക്ക് കടക്കുന്നു. മമ്മൂട്ടി–ഗോകുൽ സുരേഷ് കോംബോയ്ക്കൊപ്പം സിദ്ദിഖ്, വിനീത്, ഷൈൻ ടോം ചാക്കോ, വഫ ഖദീജ, വിജയ് ബാബു, സുഷ്മിത ഭട്ട് തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.