Wednesday, 17 December 2025

IFFKയിൽ പലസ്തീൻ 36 ഉൾപ്പെടെ 15 ചിത്രങ്ങൾക്ക് കൂടി പ്രദർശന അനുമതി, 19 സിനിമകളും പ്രദർശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി

SHARE
 

30ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പലസ്തീൻ 36 ഉൾപ്പെടെ 15 ചിത്രങ്ങൾക്ക് കൂടി പ്രദർശന അനുമതി. സംസ്ഥാനം പ്രദർശിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെകൂടുതൽ സിനിമകൾക്ക് അനുമതി നൽകി കേന്ദ്രം. പലസ്തീൻ 36 അടക്കം മൊത്തം 15 ചിത്രങ്ങൾക്കാണ് അനുമതി.

ഇന്നലെ രാത്രിയോടെ 9 സിനിമകൾക്ക് അനുമതി ലഭിച്ചു. സിനിമകളുടെ പട്ടിക ഉടൻതന്നെ ലഭ്യമാക്കുമെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു.ഇനി അനുമതി ലഭിക്കാനുള്ളത് നാല് സിനിമകൾ കൂടി. 19 സിനിമകളും പ്രദർശിപ്പിക്കും. പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടും എന്ന് പ്രതീക്ഷ എന്നും ചലച്ചിത്ര അക്കാദമി അറിയിച്ചു.

കേന്ദ്രം പ്രദർശന അനുമതി നിഷേധിച്ച സിനിമകളെല്ലാം പ്രദർശിപ്പിക്കണമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇക്കാര്യത്തിൽ ചലച്ചിത്ര അക്കാദമിക്ക് മന്ത്രി പ്രത്യേക നിർദേശം നൽകി. രാജ്യാന്തര ചലച്ചിത്ര മേളയിൽ പലസ്തീൻ സിനിമകൾ ഉൾപ്പെടെ 19 ചിത്രങ്ങൾക്കാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം സെൻസറിങ് എക്സംഷൻ സർട്ടിഫിക്കറ്റ് നൽകാതിരുന്നത്. പിന്നീട് ഇതിൽ നാല് ചിത്രങ്ങൾ സ്ക്രീൻ ചെയ്യാൻ അനുമതി നൽകി. ബീഫ്, വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ, ഈഗ്‌‌ൾസ് ഓഫ് ദ റിപ്പബ്ലിക്, ഹാർട്ട് ഓഫ് ദ വൂൾഫ്, എന്നീ ചിത്രങ്ങൾക്കാണ് അനുമതി ലഭിച്ചത്.

എ പോയറ്റ്: അൺകൺസീൽഡ് പൊയട്രി, ആൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യൂ, ബാമാകോ, ബാറ്റിൽഷിപ്പ് പൊടെംകിൻ, ക്ലാഷ്, പലസ്തീൻ 36, റെഡ് റെയിൻ, റിവർസ്റ്റോൺ, ദ അവർ ഓഫ് ദ ഫർണസസ്, ടണൽസ്: സൺ ഇൻ ദ ഡാർക്ക്, യെസ്, ഫ്ലെയിംസ്, തിംബക്തു, വാജിബ്, സന്തോഷ് എന്നീ ചിത്രങ്ങൾക്കാണ് ഇനി അനുമതി ലഭിക്കാനുള്ളത്. സാധാരണഗതിയിൽ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾക്ക് സെൻസർ അനുമതി ആവശ്യമില്ല. എന്നാൽ, കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തിൽ നിന്നും സെൻസറിങ് എക്സംഷൻ സർട്ടിഫിക്കറ്റ് വാങ്ങണം. എന്നാൽ, മാത്രമേ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കൂ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.