നോയിഡ: നിയന്ത്രണം വിട്ട ജാഗ്വാർ കാർ ഡിവൈഡറിലിടിച്ച് 19കാരിക്ക് ദാരുണാന്ത്യം. ഫലക് അഹമ്മദ് (19) എന്ന യുവതിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ നോയിഡ-ഭംഗൽ എലിവേറ്റഡ് റോഡിലായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് സാരമായ പരിക്കേറ്റു. അൻഷ് (19), ആയുഷ് ഭാട്ടി (17), നീൽ പൻവാർ (18) എന്നിവരാണ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
മുന്നിൽ പോവുകയായിരുന്ന ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട കാർ ട്രക്കിനും റോഡിലെ ഡിവൈഡറിനും ഇടയിൽപ്പെട്ടാണ് തകർന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഡ്രൈവിംഗ് സീറ്റിന്റെ ഭാഗം പൂർണമായും തകർന്നു. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന നാല് പേരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലക് അഹമ്മദിനെ മാത്രം രക്ഷിക്കാനായില്ല. മറ്റ് മൂന്ന് പേരും അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
അപകടസമയത്ത് ആരാണ് കാർ ഓടിച്ചിരുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അപകടം നടന്ന ഉടൻ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട ട്രക്ക് ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.