സമൂഹ മാധ്യമ ഉള്ളടക്കത്തിന് വേണ്ടി അപകടകരമായതെന്തും ചെയ്യാൻ പുതിയ തലമുറയ്ക്ക് മടിയില്ല. അതേസമയം ഇത്തരം കാര്യങ്ങൾ പലപ്പോഴും ദുരന്തങ്ങളിൽ കലാശിക്കുന്നു. സമാനമായൊരു സംഭവം കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിർമ്മാണത്തിലിരിക്കുന്ന ഒരു ഫ്ലൈഓവറിനടുത്ത് റീൽ ചിത്രീകരിക്കുന്നതിനിടെയിൽ സ്ലാബ് തകർന്ന് വീണ് മുഹമ്മദ് ഫൈസാൻ എന്ന 22 -കാരന് ദാരുണാന്ത്യമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
സ്ലാബ് തെന്നി താഴേയ്ക്ക്
നവാബ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിസോറിയ റെയിൽവേ സ്റ്റേഷന് സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന ഒരു ഫ്ലൈഓവറിന് മുകളിൽ നിന്നായിരുന്നു ഫൈസാൻ തന്‍റെ റീൽ ചിത്രീകരിച്ചിരുന്നത്. നൃത്തം ചെയ്ത് മുന്നോട്ട് നീങ്ങുന്നതിനിടെ കോൺക്രീറ്റ് സ്ലാബുകളിലൊന്ന് തെന്നിനീങ്ങി. ഇതോടെ ഫ്ലൈഓവറിന് മുകളിൽ നിന്നും മുഹമ്മദ് ഫൈസാൻ താഴേക്ക് വഴുതി വീഴുകയായിരുന്നു. പിന്നാലെ സ്ലാബുകളിലൊന്ന് മുഹമ്മദ് ഫൈസാൻറെ തലയിലേക്ക് വീണു. ഇയാൾ തത്ക്ഷണം മരിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.