Wednesday, 7 January 2026

ബാങ്ക് കവർച്ചയുൾപ്പെടെ നിരവധി കേസുകളില്‍ പ്രതി, 24 വർഷമായി ഒളിവിലായിരുന്ന കള്ളൻ പിടിയിൽ

SHARE


 
വയനാട്: 24 വർഷമായി ഒളിവിൽ കഴിഞ്ഞ കളളൻ കല്‍പറ്റയില്‍ പിടിയിൽ. വയനാട് സ്വദേശി സൈനുദ്ദീൻ ആണ് കൽപറ്റയിൽ വെച്ച് തലശ്ശേരി പൊലീസിന്‍റെ പിടിയിലായത്. കുപ്രസിദ്ധമായ ചേലാമ്പ്ര ബാങ്ക് കവർച്ചാ കേസുൾപ്പടെ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ. തലശ്ശേരിയിൽ 24 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത വാഹന മോഷണക്കേസിലാണ് ഇയാളെ പിടികൂടിത്. 2002 ലാണ് തിരുവങ്ങാട് ഒരു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് ഇയാൾ മോഷ്ടിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് സൈനുദ്ദീനിലേക്ക് കല്‍പറ്റ പൊലീസിനെ എത്തിച്ചത്. രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കല്‍പറ്റയില്‍ ഇയാൾ ജോലി ചെയ്തിരുന്നടുത്ത് നടത്തിയ നിരീക്ഷണത്തിന് ശേഷമാണ് പൊലീസ് എത്തി അറസ്റ്റ് ചെയ്തത്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.