Showing posts with label Wayanad. Show all posts

Saturday, 24 January 2026

മലപ്പുറത്ത് ദേശീയപാതയിൽ ഈ മാസം 30 മുതൽ ടോൾപിരിവ് തുടങ്ങും

പുതിയ ദേശീയപാത മലപ്പുറം ജില്ലയിൽ ഈ മാസം 30 മുതൽ ടോൾപിരിവ് തുടങ്ങും. വളാഞ്ചേരിക്കും പുത്തനത്താണിക്ക് ഇടയിലാണ് വെട്ടിച്ചിറ ടോൾ പ്ലാസ. വെട്ടിച്ചിറയിലാണ് ജില്ലയിലെ ഏക ടോൾപ്ലാസയുള്ളത്. ദേശീയപാത അതോറിറ്റി നിരക്ക് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ പരിധിക്കുള്ളിലുള്ളവർ ആധാർ കാർഡുമായി ടോൾ പ്ലാസയിൽ എത്തുകയാണെങ്കിൽ പ്രതിമാസം 340 രൂപ നിരക്കിൽ പാസ് ലഭിക്കും.

കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 145 രൂപയാണ് നിരക്ക്. മാസം 4875 രൂപ പ്രതിമാസ നിരക്കിൽ പാസ് ലഭിക്കും. ലൈറ്റ് കൊമേഴ്‌സ്യൽ, ലൈറ്റ് ഗുഡ് വാഹനങ്ങൾക്ക് ഒരു യാത്രക്ക് 235 രൂപയും മാസ പാസ് 7875 രൂപയുമാണ്. രണ്ട് ആക്സിലുള്ള വാഹനങ്ങൾക്ക് ഒരു തവണ 495 രൂപയും പ്രതിമാസ പാസിന് 16,505 രൂപയും നൽകണം.

മൂന്ന് ആക്സിലുള്ള വാണിജ്യ വാഹനങ്ങൾ ഒരു തവണ കടന്നു പോകാൻ 540 രൂപയും ഒരുമാസത്തേക്ക് പാസ്സിന് 18,005 രൂപയുമാണ് നൽകേണ്ടത്. നാലുമുതൽ ആറുവരെ ആക്സിലുള്ള വാഹനങ്ങൾ ഒരു യാത്രക്ക് 775 ഉം മാസ പാസ്സിന് 25880 രൂപയും നൽകണം. ഏഴും അതിനുമുകളിലും ആക്സിലുള്ളവ -945 രൂപ ഒരു തവണ നൽകണം. 31,510 രൂപ നൽകിയാൽ പ്രതിമാസ പാസ് ലഭിക്കും. 24 മണിക്കൂറിനുള്ളിൽ രണ്ടുതവണ ടോൾ പ്ലാസ കടക്കുന്നവർ രണ്ടാംതവണ ടോൾതുകയുടെ പകുതി നൽകിയാൽ മതി. അതേസമയം, ദേശീയപാതയിൽ കൂരിയാട്ട് തകർന്ന ഭാഗത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ല. കോഴിക്കോട് ബൈപ്പാസിലെ ഒളവണ്ണ ടോൾ പ്ലാസയിൽ ഈ മാസം 15 മുതൽ ടോൾ ഈടാക്കി തുടങ്ങിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 17 January 2026

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കിയിരുന്ന 9,000 രൂപ സഹായധനം നിര്‍ത്തി സര്‍ക്കാര്‍

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന 9,000 രൂപ ധനസഹായം നിര്‍ത്തി. ഉരുള്‍പ്പൊട്ടലില്‍ ജീവിതോപാധി നഷ്ടപ്പെട്ടവര്‍ക്കായിരുന്നു സര്‍ക്കാര്‍ 9,000 രൂപ ധനസഹായം നല്‍കിയിരുന്നത്. മൂന്ന് മാസം പ്രഖ്യാപിച്ച സഹായം വിമര്‍ശനത്തിന് പിന്നാലെ ഡിസംബര്‍ വരെ നീട്ടിയിരുന്നു.

ദുരന്തബാധിതരില്‍ പലര്‍ക്കും വരുമാനം ഇല്ലാത്തതിനാല്‍ ധനസഹായം നീട്ടണം എന്നാണ് ആവശ്യം. മാതൃകാപരമായ പുനരധിവാസം വാഗ്ദാനം ചെയ്തായിരുന്നു സഹായധനം പ്രഖ്യാപിച്ചത്. ദിനം പ്രതി 300 രൂപ എന്ന നിലയ്ക്കാണ് മാസം 9000 രൂപ നല്‍കിയിരുന്നത്. കഴിഞ്ഞ മാസത്തെ തുക ഇതുവരെയും അക്കൗണ്ടിലെത്തിയിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് യൂണിഫോം നൽകിയില്ല; പുൽപ്പള്ളിയിൽ 14കാരിക്ക് നേരെ ആസിഡ് ആക്രമണം, അയൽവാസി അറസ്റ്റിൽ

കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ ആസിഡ് ആക്രമണത്തില്‍ 14കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഒരു കണ്ണിന് ഭാഗീകമായി കാഴ്ച്ച നഷ്ടപ്പെട്ടതായാണ് വിവരം. മരകാവ് പ്രിയദര്‍ശിനി ഉന്നതിയിലെ മണികണ്ഠന്റെ മകള്‍ മഹാലക്ഷ്മിയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ അയല്‍വാസിയായ രാജു ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

സ്റ്റുഡന്‍റ് പൊലീസ് കേഡറ്റില്‍ പ്രവര്‍ത്തിക്കുന്ന പെൺകുട്ടിയോട് രാജു ജോസ് യൂണിഫോം തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടി അതിന് തയ്യാറായില്ല. ഇതാണ് പ്രകോപനത്തിന് കാരണമായത് എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. പ്രതിക്ക് മാനസിക വെല്ലുവിളിയുള്ളതായി സംശയിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കണ്ണുകള്‍ക്കടക്കം ഗുരുതരമായി പരിക്കേറ്റു. മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡി. കോളേജിലേക്ക് പെണ്‍കുട്ടിയെ മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയനാട് മാനന്തവാടിയില്‍ 12കാരിയെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മാനന്തവാടി: വയനാട് മാനന്തവാടി പീച്ചങ്കോട് 12 വയസ്സുകാരി മരിച്ച നിലയില്‍. നെല്ലേരിക്കുന്ന് ദ്വാരക യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമയാണ് മരിച്ചത്. വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മാനന്തവാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 15 January 2026

മുസ്ലിം ലീഗ് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം, പൊളിച്ചടുക്കാൻ നോട്ടീസ് നൽകി സിപിഎം ഭരിക്കുന്ന തിരുനെല്ലി പഞ്ചായത്ത്

തിരുനെല്ലി: വയനാട് തിരുനെല്ലി നരിക്കല്ലിൽ മുസ്ലിം ലീഗ് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കാൻ നോട്ടീസ്. അനധികൃത നിർമ്മാണം എന്ന് ചൂണ്ടിക്കാണിച്ചാണ് സി പി എം ഭരിക്കുന്ന തിരുനെല്ലി പഞ്ചായത്തിന്‍റെ നടപടി. മൂന്ന് ദിവസത്തിനുള്ളിൽ പൊളിച്ച് നീക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ പ്രതികാര നടപടിയെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. പരാതി കിട്ടിയതിനാലാണ് പൊളിച്ചു നീക്കാൻ നടപടിയെടുക്കുന്നതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. തദ്ദേശഭരണ തെരഞ്ഞെടുപ്പിനിടെ സി പി എം ലീഗ് സംഘർഷം ഉണ്ടായ സ്ഥലമാണ് നരിക്കല്ല്.