Wednesday, 7 January 2026

മിൽമ പാൽ വില കൂട്ടാൻ ആലോചന; പാൽ സംഭരണം കൂടി; ചെയർമാൻ കെ എസ് മണി

SHARE


 

മിൽമ പാൽ വില കൂട്ടാൻ ആലോചനയെന്ന് ചെയർമാൻ കെ എസ് മണി. പാൽ സംഭരണം കൂടിയിട്ടുണ്ട്. കർഷകർക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധം തീരുമാനം ഉണ്ടാകുമെന്നും കെഎസ് മണി പറഞ്ഞു. അടുത്ത ഭരണ സമിതി യോഗത്തിൽ തീരുമാനം ഉണ്ടാകും. ഏറ്റവും വലിയ പാൽ സംഭരണം മലബാർ മേഖലയിലാണ്. ദിവസവും 73000-ഓളം ലിറ്റർ സംഭരണം ഉണ്ട്. ഇതെല്ലാം പരിശോധിക്കുമ്പോഴാണ് പാൽവില കൂട്ടാൻ ആലോചിക്കുന്നത്.

വില കൂട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് മിൽമ ചെയർമാൻ വ്യക്തമാക്കുന്നത്. ക്ഷീര കർഷകർ കൊഴിഞ്ഞുപോകുന്നുണ്ട്. അവരെ സംരക്ഷിക്കേണ്ടതുണ്ട്. അതിനാൽ പാൽ വില വർധിപ്പിക്കേണ്ടിരിക്കുന്നുവെന്ന് കെ എസ് മണി പറഞ്ഞു. അടുത്ത ഭരണസമിതി യോഗത്തിലായിരിക്കും എത്ര രൂപ വർധിപ്പിക്കണം എന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യുക.

പാൽവില വർധിപ്പിക്കണമെന്ന് കഴിഞ്ഞ വർഷം മുതൽ ക്ഷീര കർഷകർ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ പാൽവില കൂട്ടേണ്ടതിന്റെ സാഹചര്യങ്ങൾ പരിശോധിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ലിറ്ററിന് അഞ്ച് രൂപ വരെ വർധിപ്പിക്കണമെന്നാണ് ആവശ്യം ഉയർന്നത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.