തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കഴക്കൂട്ടം മേൽപ്പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ചിറ്റാറ്റുമുക്ക് കരിഞ്ഞവയൽ ശ്രീവിശാഖം വീട്ടിൽ സന്ധ്യ (38) ആണ് മരിച്ചത്. ടെക്‌നോപാർക്ക് ജീവനക്കാരിയാണ്.
ബുധൻ രാവിലെ ഏഴരയോടെ ഹോട്ടൽ ജിഞ്ചറിന് മുൻവശത്തായി എലിവേറ്റഡ് ഹൈവേയുടെ അടിപ്പാതയിലാണ് അപകടം നടന്നത്. ടെക്‌നോപാർക്കിൽ ഗൈഡ്‌ഹൗസ് ജീവനക്കാരിയായ സന്ധ്യ ഓഫീസിലേയ്ക്ക് പോവുകയായിരുന്നു. ഈ സമയം അതേ ദിശയിൽ വന്ന കെഎസ്‌ആർടിസി ബസ് ഇടിക്കുകയായിരുന്നു. റോഡിൽ വീണ സന്ധ്യയുടെ ഇരുകാലുകളിലൂടെയും ബസിന്റെ ടയർ കയറിയിറങ്ങി. ചികിത്സയിലിരിക്കെ വലതുകാൽ മുറിച്ചുമാറ്റിയിരുന്നു. ഇടതുകാലിനും ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നുരാവിലെയാണ് മരിച്ചത്. ഭർത്താവ്: രാജേഷ്. മകൾ: നിധി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.