ഇന്ത്യൻ വിപണിയിൽ 5 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ട് ദക്ഷിണ കൊറിയൻ കമ്പനിയായ കിയയുടെ കോംപാക്ട് എസ്.യു.വിയായ സോണറ്റ്. അഭിമാനകരമായ നിമിഷമെന്ന് കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് ഓഫീസർ സൺഹാക്ക് പാർക്ക് പറഞ്ഞു. കിയയുടെ മൊത്തം ആഭ്യന്തര വിൽപ്പനയുടെ ഏകദേശം 35 ശതമാനവും ഇപ്പോൾ ഈ ഒരൊറ്റ മോഡലാണ്.
“സോണെറ്റിന്റെ 5 ലക്ഷം വിൽപ്പന നാഴികക്കല്ല് പിന്നിടുന്നത് അഭിമാനകരമായ നിമിഷമാണ്. വിൽക്കുന്ന ഓരോ സോണറ്റും കിയയിൽ വിശ്വസിച്ച ഒരു ഉപഭോക്താവിനെ പ്രതിനിധീകരിക്കുന്നു. കൂടാതെ ഞങ്ങളിൽ കാണിച്ച വിശ്വാസത്തിന്റെ ശക്തമായ അംഗീകാരമാണിത്. അർത്ഥവത്തായ രൂപകൽപ്പന, നൂതന സാങ്കേതികവിദ്യ, വിശ്വസനീയമായ പ്രകടനം എന്നിവയിലുള്ള ഞങ്ങളുടെ ശ്രദ്ധ രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കളിൽ ശക്തമായി പ്രതിധ്വനിച്ചു” സൺഹാക്ക് പാർക്ക് പറഞ്ഞു.
1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയാണ് ഇതിൽ വാഗ്ദാനം ചെയ്യുന്നത്. മാനുവൽ, ഐഎംടി, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നീ ഓപ്ഷനുകളിലും വാഹനം വിപണിയിൽ ലഭ്യമാണ്. 2020ലാണ് കിയ മോട്ടോഴ്‌സിന്റെ സോണറ്റ് ഇന്ത്യൻ വിപണിയിലെത്തിയത്. 2024 ജനുവരിയിൽ വാഹനത്തിന്റെ മുഖംമിനുക്കിയ മോഡലും കമ്പനി അവതരിപ്പിച്ചു. 22 വേരിയന്റുകളിലായാണ് സോണറ്റ് വിപണിയിലുള്ളത്.
ഏഴ് സ്പീഡ് ഡി.സി.ടി, ആറ് സ്പീഡ് ഐ.എം.ടി, ആറ് സ്പീഡ് ഓട്ടോമാറ്റിക്-മാനുവൽ, അഞ്ച് സ്പീഡ് മാനുവൽ എന്നിങ്ങനെ അഞ്ച് ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് സോണറ്റിനുള്ളത്. 7 നിറങ്ങളിലുമാണ് കിയ സോനെറ്റ് ലഭ്യമാകുന്നത്. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കോംപാക്ട് എസ്.യു.വികളിൽ ഒന്നാണ് സോണറ്റ്. 7.99 ലക്ഷം മുതൽ 15.77 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. ഹ്യുണ്ടായ് വെന്യൂ, മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര എക്സ്.യു.വി 3XO എന്നീ മോഡലുകളാണ് പ്രധാന എതിരാളികൾ.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.