അസമിലെ ബർപേട്ട ജില്ലക്കാരനായ ഷെഫീക്കുൽ സഹീർ പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലേക്ക് ജോലിക്കെത്തിയിട്ട് രണ്ടുമാസം തികഞ്ഞിട്ടില്ല. ലീവെടുത്ത് നാട്ടിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. ‘ചുനാവ് ഹേ ഭായ്... ഹം കോ ജാനാ ഹേ..’’, സഹീർ പറയുന്നു. സഹീർ ഒറ്റയ്ക്കല്ല, ഇതര സംസ്ഥാനക്കാർ കൂട്ടത്തോടെ കേരളം വിടുകയാണ്, കൈയിൽ കോടിക്കണക്കിന് രൂപയുമായി.
‘ബംഗാളികൾ’ എന്നു പൊതുവേ വിളിക്കുമെങ്കിലും കേരളത്തിൽ ജോലി ചെയ്യുന്ന വടക്കുകിഴക്കൻ സംസ്ഥാനക്കാരിൽ അസം, ത്രിപുര, നാഗാലാൻഡ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമുണ്ട്. ബംഗാളും അസമും കേരളത്തിനൊപ്പം തന്നെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. വോട്ടർ പട്ടിക പരിഷ്കരണം, പൗരത്വ വിഷയം തുടങ്ങിയവ വടക്കുകിഴക്കൻ മേഖലയിൽ ചൂടൻ വിഷയമായതിനാൽ തിരഞ്ഞെടുപ്പിന് പോകേണ്ടത് അനിവാര്യമാണെന്ന് കരുതുകയാണ് ഇതര സംസ്ഥാനക്കാർ.
മാർച്ച്-ഏപ്രിൽ കാലയളവിലായി നടക്കാൻ സാധ്യതയുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനായി ഷെഫീക്കുൽ സഹീറിനെപ്പോലെ പതിനായിരക്കണക്കിന് അസം, ബംഗാൾ സംസ്ഥാനക്കാരാണ് കേരളത്തിൽ നിന്ന് പോകുന്നത്. ആയിരക്കണക്കിനുപേർ ഇതിനകംതന്നെ പോയിക്കഴിഞ്ഞു.
ഈ സംസ്ഥാനങ്ങളിലേക്ക് എത്താവുന്ന ട്രെയിനുകളെല്ലാം തിരക്കിലായി കഴിഞ്ഞു. ടിക്കറ്റും കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇതര സംസ്ഥാനക്കാർ ലോങ് ലീവെടുത്ത് പോകുന്നത് കേരളത്തിന്റെ സമ്പദ്‍വ്യവസ്ഥയ്ക്കു തന്നെ കനത്ത അടിയാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കേരളത്തിന്റെ സേവന, വ്യവസായ മേഖലയ്ക്ക് ഇവരുടെ അഭാവം വലിയ തിരിച്ചടിയാകും.
റസ്റ്ററന്‍റുകള്‍, കൃഷിത്തോട്ടങ്ങൾ, കടകൾ, കെട്ടിടനിർമാണം മുതൽ ഫാക്ടറികൾ വരെയുള്ള കേരളത്തിന്‍റെ അടിസ്ഥാന തൊഴിൽവിപണിയുടെ നട്ടെല്ല് ഇപ്പോൾ ഇതര സംസ്ഥാനത്തൊഴിലാളികളാണ്. കൂടുതലും അസം, ത്രിപുര, പശ്ചിമ ബംഗാൾ, ബിഹാർ, ഒഡീഷ സംസ്ഥാനങ്ങളിൽനിന്നുള്ളവര്‍. ആകെ ഇതര സംസ്ഥാന തൊഴിലാളികളിൽ 31 ശതമാനവും അസമിൽ നിന്നുള്ളവർ. ഇതിലേറെയുണ്ട് ബംഗാളിൽ നിന്നുള്ളവർ.
ഫെബ്രുവരി മുതലാണ് കൂടുതൽ പേരും നാട്ടിലേക്ക് മടങ്ങിത്തുടങ്ങുക. കുറഞ്ഞത് 45 ദിവസമെങ്കിലും കഴിയാതെ ഇവർ മടങ്ങാറുമില്ല. പൗരത്വ റജിസ്റ്ററുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളതിനാൽ ഇക്കുറി വോട്ട് ചെയ്യാൻ പോകുന്നവരുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പല സംരംഭങ്ങൾക്കും തിരിച്ചടിയാകും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.