ഡല്‍ഹി യാത്രയില്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കി ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ചാണ് മൊഴി നല്‍കിയത്. അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ അടുത്ത ആഴ്ച എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും.
ഇന്നലെയാണ് കൊല്ലത്ത് വച്ച് പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തത്. പുതുതായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് അറിയേണ്ടതുണ്ടായിരുന്നു. ഇതിനായാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോടതിയുടെ പ്രത്യേക അനുമതിയോടെ ചോദ്യം ചെയ്തത്. ഡല്‍ഹി യാത്രയെ കുറിച്ചുള്ള വിവരങ്ങളടക്കം പങ്കുവച്ചുവെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. എന്നാല്‍ പങ്കുവച്ച വിവരങ്ങള്‍ എന്തെന്ന് വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ഉടന്‍ മൊഴി രേഖപ്പെടുത്താന്‍ വിളിക്കും. നോട്ടീസ് നല്‍കിയാവും അടൂര്‍ പ്രകാശിനെ വിളിപ്പിക്കുക. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എസ്.ഐ.ടിക്ക് മുന്നില്‍ ഹാജരായ വിവരം ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചു. പകല്‍ വെളിച്ചത്തില്‍ എം.എല്‍.എയുടെ ബോര്‍ഡ് വെച്ച കാറില്‍ പോയാണ് മൊഴി നല്‍കിയതെന്നും പുറത്തുവരുന്ന മൊഴി വിവരങ്ങള്‍ തെറ്റാണെന്നും കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറച്ചു.
ആറ്റിങ്ങല്‍ എംപി ആയിരിക്കെ പോറ്റി രണ്ടുതവണ തന്നെ വന്നു കണ്ടിട്ടുണ്ടെന്നും അന്നദാന ചടങ്ങിന് ഉദ്ഘാടകനാകാന്‍ ക്ഷണിക്കാനാണ് വന്നതെന്നുമായിരുന്നു പോറ്റിയുമായുള്ള ബന്ധത്തെപ്പറ്റി അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റി വിളിച്ചതനുസരിച്ചാണ് സോണിയ ഗാന്ധിയെ കാണാന്‍ ഒപ്പം പോയതെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഏതുതരത്തിലുള്ള ബന്ധമാണ് അടൂര്‍ പ്രകാശിന് ഉള്ളതെന്നാണ് അന്വേഷണസംഘം ചോദിച്ചറിയുക. സ്വര്‍ണ തട്ടിപ്പിന് എന്തെങ്കിലും സഹായം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അടൂര്‍ പ്രകാശ് നല്‍കിയിട്ടുണ്ടോയെന്നും പരിശോധിക്കും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.