അടുത്തിടെ ഒരു ആത്മീയ പരിപാടിയിൽ അതീവ വികാരാധീനയായി നൃത്തം ചെയ്യുകയും കരയുകയും ചെയ്തിരുന്ന നടി സുധാ ചന്ദ്രന്റെ വീഡിയോയും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. സുധാ ചന്ദ്രനെ വിമർശിച്ച് നിരവധിയാളുകളും രംഗത്തെത്തുകയുണ്ടായി. ഇതിനുപിന്നാലെ തനിക്കാരെയും ബോധിപ്പിക്കാനില്ലെന്ന തരത്തിൽ നടി പ്രതികരിക്കുകയുണ്ടായി, ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് തന്റെ പുതിയ വീഡിയോയിൽ സുധാ ചന്ദ്രന്റെ ജീവിതത്തെക്കുറിച്ചും ഇതുവരെ വെളിപ്പെടുത്താത്ത ചില രഹസ്യങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ്
ആത്മവിശ്വാസം കൊണ്ട് ജീവിതം കെട്ടിപ്പടുത്ത ധീരവനിതയാണ് സുധാ ചന്ദ്രൻ. അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അവർ മൂന്നുവയസുമുതൽ നൃത്തം പഠിച്ച് തുടങ്ങിയത്. അവർ ജീവിതം സന്തോഷത്തോടെ നയിക്കുമ്പോഴാണ് ബസപകടത്തിൽ പെടുന്നത്. മറ്റുമാർഗങ്ങളില്ലാതെയാണ് സുധാ ചന്ദ്രന്റെ ഇൻഫെക്ഷനായ ഒരു കാല് മുറിച്ചുമാറ്റിയത്. പിന്നീടും നൃത്തം ചെയ്യണമെന്ന മോഹം അവർക്കുണ്ടായി. തുടർന്നും 'ജയ്പൂർ കൃത്രിമ കാല്' ഘടിപ്പിച്ച് അവർ നൃത്തം ചെയ്തു. കൃത്രിമ കാലിൽ ചുവടുവയ്ക്കുമ്പോൾ ചോരയൊലിക്കുന്ന അവസ്ഥയായിരുന്നു. എന്നിട്ടും തോറ്റുകൊടുക്കാൻ അവർ തയ്യാറായില്ല.
അത്തരത്തിൽ ഏകദേശം മൂന്നുമണിക്കൂറാണ് അവർ നിറഞ്ഞ സദസിനുമുന്നിൽ നൃത്തം ചെയ്തത്. പിന്നീട് സുധാ ചന്ദ്രന്റെ പ്രശസ്തി ലോകമെങ്ങും പ്രചരിക്കാൻ തുടങ്ങി. അങ്ങനെയാണ് അവർ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ആദ്യ ചിത്രത്തിൽ തന്നെ അവർക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. സുധാ ചന്ദ്രന്റെ ഡേറ്റിനായി നിർമാതാക്കളും സംവിധായകരും കാത്തുനിൽക്കേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ആറ് ഭാഷകളിലായി അവർ അഭിനയിച്ചു.
യാത്രയിൽ അവർക്ക് കൂടുതൽ വേദന അനുഭവപ്പെടുന്നത് വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കായി കൃത്രിമ കാല് അഴിച്ചുമാറ്റുമ്പോഴാണ്. അത് ഒഴിവാക്കാനായി അവർ പ്രധാനമന്ത്രിയോട് കത്തെഴുതി അപക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം വന്നപ്പോൾ, സുധാ ചന്ദ്രൻ നമ്പിനാർ കെടുവത്തില്ലേ എന്ന ചിത്രത്തിനായി ശബരിമലയിലെ പതിനെട്ടാംപടിയിൽ കയറി നൃത്തം ചെയ്‌തെന്നുപറഞ്ഞ് വിവാദമായി. ഇതിനെതിരെ കേസുമുണ്ടായി. ഇതിനെതിരെ സുധാ ചന്ദ്രൻ വിശദീകരണവും നൽകി. കേട്ട വാർത്ത സത്യമല്ലെന്നും ചെന്നൈയിൽ ഒരു സ്റ്റുഡിയോയിൽ സെറ്റിട്ടാണ് ചിത്രീകരണം നടത്തിയതെന്നും പറഞ്ഞു.
അവരുടെ ജീവിതത്തിലുടനീളം ഇത്തരം ശ്രദ്ധിക്കപ്പെടുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.സുധാ ചന്ദ്രന്റെ വിവാഹവും ഇതുപോലെ തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് 30 വർഷം കഴിഞ്ഞിട്ടും അവർക്ക് മക്കളില്ല. ഇതിനുപിന്നിൽ വെളിപ്പെടുത്താൻ കഴിയാത്ത രഹസ്യങ്ങളുണ്ടെന്ന് സുധാചന്ദ്രൻ പറയുന്നു'- ആലപ്പി അഷ്‌റഫ് പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.