Saturday, 3 January 2026

ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തിഡ്രലില്‍ പുതുവത്സര ശുശ്രുഷകൾ നടന്നു

SHARE


 
ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തിഡ്രലില്‍ പുതുവത്സര ശുശ്രുഷകൾ നടന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും ബോംബെ ഭദ്രാസന സഹായ മെത്രപ്പൊലീത്തയുമായ അഭിവന്ദ്യ ഡോ. ഗീവർ​ഗീസ് മാർ തേയോഫിലോസ് തിരുമനി മുഖ്യ കാര്‍മികത്വം വഹിച്ചു. ഡിസംബര്‍ 31 ന് വൈകിട്ട് സന്ധ്യ നമസ്ക്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും നടന്നു.

ഇടവക വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, സഹവികാ​‍രി റവ. ഫാദര്‍ പി. എന്‍. തോമസുകുട്ടി എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് 2026 വര്‍ഷത്തിലെ കത്തീഡ്രല്‍ ഭരണസമതി സ്ഥാ​‍നമേറ്റു. പുതിയ ട്രസ്റ്റി. ജോണ്‍ കെ. പി., സെക്രട്ടറി കുരുവിള പാപ്പി (എബി) എന്നിവരുടെ നേത്യത്വത്തിലുള്ള കമ്മറ്റിക്ക് അഭിവന്ദ്യ തിരുമേനി ഏല്ലാ ആശംസകളും നേര്‍ന്നു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.