Saturday, 3 January 2026

ഇന്ന് സ്വര്‍ണത്തിനും വെള്ളിക്കും വില കുറഞ്ഞു

SHARE

 

പുതുവര്‍ഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഡിസംബര്‍ മാസത്തില്‍ ഒരു ലക്ഷം കടന്ന സ്വര്‍ണവില മാസം അവസാനമായപ്പോള്‍ കുറയുകയായിരുന്നു. ജനുവരി ഒന്ന് മുതല്‍ വിലയില്‍ വീണ്ടും വര്‍ധനവായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പുതുവര്‍ഷത്തിലെ മൂന്നാം ദിവസമായ ഇന്ന് ആശ്വാസമെന്നോണം വിലയില്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 280 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്.വിലയിലെ കുറവ് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷനല്‍കുന്നതാണ്. വിലയില്‍ ചാഞ്ചാട്ടം തുടരുന്നതിന്റെ ഫലമായുണ്ടാകുന്ന നേരിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് 99,600 രൂപയാണ് പവന്‍ വില. 280 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ പവന് 99880 രൂപയായിരുന്നു. 22 കാരറ്റ് ഗ്രാം വില കുറഞ്ഞ് 12450 രൂപയിലെത്തിയിട്ടുണ്ട്. ഗ്രാമിന് 35 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10235 രൂപയും പവന് 81,880 രൂപയുമാണ് ഇന്നത്തെ വിപണിവില. വെള്ളി ഒരു ഗ്രാം 240 രൂപയും പത്ത് ഗ്രാമിന് 2,400 രൂപയുമാണ് ഇന്ന്. വെളളിക്കും ഇന്ന് വിലക്കുറവാണ് കാണിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഇന്നലെ 4373 ഡോളറായിരുന്നെങ്കില്‍ ഇന്ന് 4332 ഡോളറായി കുറഞ്ഞിട്ടുണ്ട്.ജനുവരി മാസത്തെ സ്വര്‍ണവില
ജനുവരി 1
22 കാരറ്റ് ഗ്രാം വില 12,380
22 കാരറ്റ് പവന്‍ വില 99,040 രൂപ
18 കാരറ്റ് ഗ്രാം വില - 10,129
18 പവന്‍ വില - 81,032 രൂപ
ജനുവരി 2
22 കാരറ്റ് ഗ്രാം വില 12,485
22 കാരറ്റ് പവന്‍ വില 99,880 രൂപ
18 കാരറ്റ് ഗ്രാം വില - 10,265 രൂപ
18 പവന്‍ വില - 82,120 രൂപ
ജനുവരി 3
22 കാരറ്റ് ഗ്രാം വില 12,450
22 കാരറ്റ് പവന്‍ വില 99,600 രൂപ
18 കാരറ്റ് ഗ്രാം വില - 10,265 രൂപ
18 പവന്‍ വില - 81,880 രൂപ








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.