കുറവിലങ്ങാട്: കുര്യനാട് ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന അന്യസംസ്ഥാന യുവതിയെ താമസസ്ഥലത്തെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ബീഹാർ ലക്കീസ് സറായി സ്വദേശിനിയായ ഷമ്മ പർവിൻ (19) ആണ് മരിച്ചത്.
കുര്യനാട് വാളംമാനേൽ വളവിന് സമീപമുള്ള വാടകവീട്ടിലായിരുന്നു ഷമ്മയും ഭർത്താവ് നൂറും താമസിച്ചിരുന്നത്. ഇന്നലെ രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായതായി സമീപവാസികൾ പറഞ്ഞു. തുടർന്ന് ഇന്ന് രാവിലെയാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് നൂറിനെ കുറവിലങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോട്ടയത്തുനിന്ന് ഫോറൻസിക് സംഘം, ഫിംഗർ പ്രിന്റ് വിഭാഗം എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. പാലാ തഹസിൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.
യുവതിയുടെ മരണം സംബന്ധിച്ച എല്ലാ വശങ്ങളും പരിശോധിച്ച് കുറവിലങ്ങാട് പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.