Tuesday, 6 January 2026

അബുദബി വാഹനാപകടത്തിൽ മരണം അഞ്ചായി; ഒരു കുട്ടി കൂടി മരിച്ചു

SHARE


 
അബുദബിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണസംഖ്യ അഞ്ച് ആയി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി ഇന്ന് മരിച്ചു. മാതാപിതാക്കളും മറ്റൊരു കുട്ടിയും അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇന്നലെ അബുദബിയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയവെയാണ് നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങിയത്. എട്ട് വയസ് മാത്രം പ്രായമുള്ള അസാം ബിന്‍ അബ്ദുല്ലത്തീഫിന്റെ മരണമാണ് ഒടുവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

അസാമിന്റെ സഹോദരങ്ങളായ അഷാസ്, അമ്മാര്‍, അയാഷ് എന്നിവരും ഇവരുടെ ഹൗസ് മെയ്ഡ് ആയിരുന്ന ബുഷ്‌റയും ഇന്നലെ തന്നെ മരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ മാതാപിതാക്കളായ അബ്ദുല്‍ ലത്തീഫ്, റുക്‌സാന എന്നിവരും മറ്റൊരു കുട്ടിയും ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മരിച്ച നാല് കുട്ടികളുടെയും മൃതദേഹം യുഎഇയില്‍ തന്നെ കബറടക്കും.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.