Saturday, 10 January 2026

അമ്പമ്പോ അത് കലക്കിയല്ലോ! നെറ്റ്ഫ്‌ളിക്‌സില്‍ കണ്ണഞ്ചിപ്പിക്കുന്ന നേട്ടം കൊയ്ത് എക്കോ

SHARE



തിയേറ്ററുകളില്‍ വലിയ വിജയവും പ്രേക്ഷകപ്രീതിയും നേടിയ ശേഷം എക്കോ ഇപ്പോള്‍ ഒടിടിയിലും വലിയ ശ്രദ്ധ നേടുകയാണ്. ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 31നായിരുന്നു നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയത്.

ഡിജിറ്റല്‍ റിലീസിന് പിന്നാലെ ചിത്രത്തെ തേടി വലിയ അഭിനന്ദനമാണ് എത്തിയത്. കേരളത്തിന് പുറത്തേക്കും എക്കോ ശ്രദ്ധ നേടാന്‍ തുടങ്ങി. ഇപ്പോള്‍ ഇന്ത്യയ്ക്ക് പുറത്തും സിനിമ ട്രെന്‍ഡിങ്ങാകുന്നു എന്നാണ് മനസിലാക്കാനാകുന്നത്.

ഡിസംബര്‍ 29 മുതല്‍ ജനുവരി 4 വരെയുള്ള നെറ്റ്ഫ്‌ളിക്‌സിന്റെ ടോപ് 10 പട്ടികയിലാണ് എക്കോയും ഉള്‍പ്പെട്ടിരിക്കുന്നത്. ഇംഗ്ലിഷ്-ഇതര സിനിമാ വിഭാഗത്തിലെ കഴിഞ്ഞ ആഴ്ചയിലെ ആഗോള പട്ടികയിലാണ് എക്കോ ഇടം നേടിയിരിക്കുന്നത്. ഏഴാം സ്ഥാനത്താണ് ചിത്രം വന്നിരിക്കുന്നത്. 14 ലക്ഷം വ്യൂസാണ് ഒരാഴ്ച കൊണ്ട് ചിത്രം നേടിയിരിക്കുന്നത്.

പട്ടികയിലുള്ള ഒരേയൊരു മലയാള ചിത്രവും എക്കോയാണ്. ഹഖ്, സിംഗിള്‍ സല്‍മ, റാപോ22, രാത് അകേലി ഹേ, റിവോള്‍വര്‍ റീത എന്നിവയാണ് ലിസ്റ്റിലുള്ള മറ്റ് ഇന്ത്യന്‍ സിനിമകള്‍. ദ ഗ്രേറ്റ് ഫ്‌ലഡ് എന്ന കൊറിയന്‍ ചിത്രമാണ് ഈ ആഴ്ചയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

റിലീസായ ദിവസം മുതല്‍ ഇന്ത്യയിലെ ടോപ് 10 പട്ടികയില്‍ എക്കോ ഇടം നേടിയിട്ടുണ്ട്. കൂടാതെ ബംഗ്ലാദേശ്, ബഹറിന്‍, കുവൈറ്റ്,ശ്രീലങ്ക, മാല്‍ഡീവ്‌സ്, ഒമാന്‍, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലും എക്കോ ടോപ് 10 പട്ടികയിലുണ്ട്. ഇതില്‍ തന്നെ യുഎഇയില്‍ ചിത്രം ഒന്നാം സ്ഥാനത്തുമാണ്.

മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ കഥ പറഞ്ഞ എക്കോ തിരക്കഥയുടെയും കഥാപാത്ര സൃഷ്ടിയുടെയും ഫിലം മേക്കിങ്ങിന്റെയും ഭംഗി കൊണ്ടാണ് പ്രേക്ഷകരെ കയ്യിലെടുത്തത്. സന്ദീപ് പ്രദീപ്, ബിയാന മോമിന്‍, നരേയ്ന്‍, സൗരഭ് സച്ച്‌ദേവ, വിനീത്, അശോകന്‍, ബിനു പപ്പു എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.