Tuesday, 6 January 2026

മന്ത്രി ഗണേശ് കുമാറിന്റെ പരിഷ്കാരങ്ങൾ വിജയിക്കുന്നു, വരുമാനത്തിൽ ചരിത്രം തിരുത്തി കെഎസ്ആർടിസി

SHARE


 
തിരുവനന്തപുരം: പ്രതിദിന വരുമാനത്തിൽ ചരിത്രം തിരുത്തി കെഎസ്ആർടിസി. ഇന്നലെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം കെഎസ്ആർടി നേടിയത്. ടിക്കറ്റ് ഇനത്തിൽ 12.18 കോടിയും, ടിക്കറ്റിതര വരുമാനമായി 83.49 ലക്ഷം രൂപയും ഉൾപ്പെടെ 13.02 കോടിയായിരുന്നു വരുമാനം. ഇതിനുമുമ്പ് കഴിഞ്ഞ സെപ്തംബർ എട്ടാംതീയതിയിലെ 10.19 കോടിയായിരുന്നു റെക്കാേഡ് കളക്ഷൻ.

ജീവനക്കാരുടെ പൂർണമായ സഹകരണത്തിനൊപ്പം മന്ത്രി കെബി ഗണേശ് കുമാറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പരിഷ്കരണങ്ങളുമാണ് വൻ വരുമാന നേട്ടം കെഎസ്ആർടിസിക്ക് നൽകിയത്. എല്ലാ ഡിപ്പോകളും പ്രവർത്തന ലാഭത്തിലാണ്. 35 ഡിപ്പോകൾ ടാർഗറ്റ് പൂർത്തിയാക്കുകയും ചെയ്തു. പുതിയ ബസുകൾ എത്തിയതും ശബരിമല സീസണും വരുമാന വർദ്ധനവിന് ഇടയാക്കിയിട്ടുണ്ട്. പുതുതായി കൂടുതൽ ബസുകൾ എത്തുന്നതോടെ വരുമാനം ഇനിയും കൂടാൻ ഇടയുണ്ട്. ടിക്കറ്റിതര വരുമാനം 80 ലക്ഷംകൂടി ലഭിച്ചാൽ കെഎസ്ആർടിസി സ്വയംപര്യാപ്തത കൈവരിക്കും. നിലവിൽ സർക്കാർ സഹായം നൽകുന്നുണ്ട്

കഴിഞ്ഞദിവസം കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്റി കെഎൻ ബാലഗോപാൽ അറിയിച്ചിരുന്നു. പെൻഷൻ വിതരണത്തിന് 73.72 കോടി രൂപയും മ​റ്റ് ആവശ്യങ്ങൾക്ക് 20 കോടി രൂപയുമാണ് ലഭ്യമാക്കിയത്.

ഈ വർഷം 1,201.56 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി നൽകിയത്. പെൻഷൻ വിതരണത്തിന് 731.56 കോടി രൂപയും പ്രത്യേക സഹായമായി 470 കോടി രൂപയുമാണ് ലഭിച്ചത്. ഈ വർഷം ബഡ്ജറ്റിൽ കോർപ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ബഡ്ജറ്റ് വകയിരുത്തലിനുപുറമെ 301.56 കോടി രൂപകൂടി ഇതിനകം കെഎസ്ആർടിസിക്ക് ലഭ്യമാക്കിയിട്ടുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.