Tuesday, 13 January 2026

10 മിനിറ്റില്‍ ഡെലിവറി വേണ്ടെന്ന് ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോട് കേന്ദ്രം

SHARE



ഓണ്‍ലൈന്‍ ഡെലിവറി (online delivery) തൊഴിലാളികളുടെ സുരക്ഷ ആശങ്കകള്‍ മുന്‍നിര്‍ത്തി '10 മിനിറ്റില്‍ ഡെലിവറി' എന്ന സമയപരിധി ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബ്ലിങ്കിറ്റ് പോലുള്ള ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടു. തുടര്‍ച്ചയായ ഇടപെടലുകളെ തുടർന്ന് 10 മിനിറ്റില്‍ ഡെലവറി എന്ന നയം നീക്കം ചെയ്യാന്‍ കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പ്രധാന ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങി രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമുകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഡെലിവറി സമയപരിധി സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ് യോഗം വിളിച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബ്ലിങ്കിറ്റ് തങ്ങളുടെ ബ്രാന്‍ഡിംഗില്‍ നിന്ന് 10 മിനിറ്റില്‍ ഡെലിവറി എന്ന വാഗ്ദാനം നീക്കം ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ മറ്റ് കമ്പനികളും ഇത് പിന്തുടരുമെന്നാണ് പ്രതീക്ഷ.

ഗിഗ് തൊഴിലാളികള്‍ക്ക് (താല്‍ക്കാലികാടിസ്ഥാനത്തിലോ മണിക്കൂര്‍ വേതനത്തിലോ പ്രവര്‍ത്തിക്കുന്ന ഡെലിവറി ജീവനക്കാര്‍ ഫ്രീലാന്‍സര്‍മാര്‍ എന്നിവര്‍) കൂടുതല്‍ സുരക്ഷയും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ഉറപ്പാക്കാനാണ് ഈ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.