ബംഗ്ലാദേശിൽ ആൾക്കൂട്ട ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കുളത്തിൽ ചാടിയ യുവാവ് മരിച്ചു. ഹൈന്ദവ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട മിഥുൻ സർക്കാർ ആണ് മരിച്ചത്. ബംഗ്ലാദേശിലെ നവോഗാവിലാണ് സംഭവം.
മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മിഥുൻ സർക്കാരിനെ പിന്തുടരുകയായിരുന്നു. ആക്രമണം ഭയന്ന് സമീപമുള്ള കുളത്തിലേക്ക് ചാടുകയായിരുന്നു.
അതേസമയം ബംഗ്ലാദേശ് ദേശീയ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ രൂക്ഷമായി തുടരുകയാണ്. ദുർബല സമൂഹങ്ങളെ സംരക്ഷിക്കുന്നതിനു മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പരാജയപ്പെട്ടതായി ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ വിമർശിച്ചു.
ഡിസംബറിൽ മാത്രം 51 വർഗീയ അക്രമ സംഭവങ്ങൾ ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 10 കൊലപാതകങ്ങൾ, 23 കൊള്ള- തീവയ്പ്പു കേസുകൾ, 10 കവർച്ച- മോഷണകേസുകൾ എന്നിവക്കൊപ്പം വ്യാജ ദൈവനിന്ദ കുറ്റം ചുമത്തി തടങ്കലിൽ വച്ചതും പീഡിപ്പിച്ചതുമായ നാല് കേസുകൾ എന്നിവ ഉൾപ്പെടുന്നു. ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട വീടുകൾ, ക്ഷേത്രങ്ങൾ, ബിസിനസുകൾ എന്നിവ ആസൂത്രിതമായി ലക്ഷ്യമിടുന്നതായി വിമർശനമുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.