Saturday, 10 January 2026

രാത്രി വൈകി എലിവിഷം ഓര്‍ഡര്‍ ചെയ്ത് യുവതി; ഡെലിവറി ബോയ്‌യുടെ അവസരോചിത ഇടപെടലില്‍ രക്ഷപ്പെട്ടത് ഒരു ജീവന്‍

SHARE


 
ചെന്നൈ: ഡെലിവറി ബോയ്‌യുടെ സമയോചിത ഇടപെടലില്‍ രക്ഷപ്പെട്ടത് ഒരു ജീവന്‍. തമിഴ്‌നാട്ടിലാണ് സംഭവം. ജോലിക്കിടെ തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞ് ഡെലിവറി ബോയ്‌ തന്നെയാണ് രംഗത്തെത്തിയത്. എലിവിഷം കഴിച്ച് ജീവനൊടുക്കാനായിരുന്നു യുവതിയുടെ ശ്രമം. ഇത് മനസിലാക്കിയ യുവാവ് യുവതിയെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

രാത്രി വൈകിയായിരുന്നു യുവതി എലിവിഷം ഓര്‍ഡര്‍ ചെയ്തത്. ആദ്യം ഓര്‍ഡര്‍ എടുക്കണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായതായി യുവാവ് പറയുന്നു. വീണ്ടും ആലോചിച്ചപ്പോള്‍ ഓര്‍ഡര്‍ സ്വീകരിക്കാമെന്നും അവിടെ വരെ പോയി നോക്കാമെന്നും തീരുമാനിക്കുകയായിരുന്നു. സ്ഥലത്തെത്തിയപ്പോള്‍ കരഞ്ഞുകൊണ്ട് നില്‍ക്കുന്ന യുവതിയെയായിരുന്നു കണ്ടതെന്ന് യുവാവ് പറയുന്നു.

ആ സമയം എലിവിഷം ഓര്‍ഡര്‍ ചെയ്യേണ്ടതിന്റെ ആവശ്യമുണ്ടായിരുന്നോ എന്നാണ് യുവതിയോട് ചോദിച്ചത്. എലി ശല്യമുണ്ടെങ്കില്‍ പകല്‍ സമയത്തോ രാത്രിയാകും മുന്‍പോ അല്ലെങ്കില്‍ നാളെയോ വാങ്ങിയാല്‍ മതിയായിരുന്നു. ഇപ്പോഴിതാ രാത്രി വൈകി ഓര്‍ഡര്‍ ചെയ്തിരിക്കുന്നു. അത് മാത്രമല്ല കരയുകയും ചെയ്യുന്നു. സ്വയം ജീവിതം അവസാനിപ്പിക്കാനായിരുന്നോ തീരുമാനമെന്നും യുവതിയോട് ചോദിച്ചതായി യുവാവ് ഇന്‍സ്റ്റയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. യുവതിയെ ആശ്വസിപ്പിച്ച ശേഷം ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യിക്കുകയാണ് ചെയ്തതെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. യുവാവ് പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

നിരവധി പേര്‍ യുവാവിനെ അഭിനന്ദിച്ച് രംഗത്തെത്തി. നമ്മുടെ ലോകം നിലനില്‍ക്കുന്നത് ഇത്തരത്തിലുള്ള ആളുകള്‍ ഉള്ളതുകൊണ്ടാണെന്ന് ഒരാള്‍ കമന്റിട്ടു. യുവാവിന് ഉചിതമായ പാരിതോഷികം കമ്പനി നല്‍കണമെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. റോബോര്‍ട്ടോ മറ്റോ ആയിരുന്നെങ്കില്‍ എലിവിഷം ഡെലിവറി ചെയ്ത് പോകുമായിരുന്നു എന്നായിരുന്നു മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.