കോഴിക്കോട്: ബസില്‍ വെച്ച് ലൈംഗിക അതിക്രമം കാണിച്ചെന്ന വീഡിയോ പ്രചാരണത്തിന് പിന്നാലെ ജീവനൊടുക്കിയ യുവാവിന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് 'മെന്‍സ് കമ്മീഷന്‍'. ദീപക്കിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കുമെന്നാണ് മെന്‍സ് കമ്മീഷന്റെ പ്രഖ്യാപനം. ഇക്കാര്യം രാഹുല്‍ ഈശ്വറാണ് അറിയിച്ചത്.
വിഷയത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതായി രാഹുല്‍ ഈശ്വര്‍ അറിയിച്ചു. മരണത്തെ രാഷ്ട്രീയ-വര്‍ഗീയ വിഷയമാക്കരുതെന്നും ജീവനൊടുക്കിയത് പുരുഷന്റെ മനോവിഷമം മൂലമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ കൂടെ നില്‍ക്കുന്നവര്‍ വ്യാജ പ്രചരണം നടത്തുകയാണ്. റീച്ചിനും ലൈക്കിനും വേണ്ടിയാണ് ഒരാളെ കൊലയ്ക്ക് കൊടുത്തിരിക്കുന്നത്. നിയമം അനുവദിക്കുന്ന നീതി ദീപക്കിന് നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍ ഓണ്‍ലൈനായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം യുവതി മനഃപൂർവം ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചതാണ് ദീപക്കിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് ആരോപിച്ച് ദീപക്കിന്റെ കുടുംബവും രംഗത്തുവന്നു. ഇവർ കോഴിക്കോട് കമ്മീഷണര്‍ ഓഫീസില്‍ പരാതിയും നല്‍കി. യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തമെന്നാണ് ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടത്. യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദീപകിന്റെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.