Wednesday, 7 January 2026

പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന ദിനം സെർവർ പണിമുടക്കി; കെ ടെറ്റ് ഉദ്യോഗാർത്ഥികൾ ബുദ്ധിമുട്ടിൽ

SHARE


 
തിരുവനന്തപുരം: കെ ടെറ്റ് പരീക്ഷ അപേക്ഷകരെ ബുദ്ധിമുട്ടിലാക്കി സെർവർ തകരാർ. അപേക്ഷിക്കാനുള്ള അവസാന ദിനമായ ഇന്ന് സെർവർ പണിമുടക്കി. രാവിലെ മുതൽ തകരാർ മൂലം വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ കഴിയുന്നില്ലയെന്നും പരീക്ഷാ ഭവനിൽ വിളിച്ചിട്ട് പ്രതികരണമില്ല എന്നും പരാതി ഉയരുന്നുണ്ട്. എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ഉദ്യോഗാർത്ഥികൾ.

വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ അധ്യാപകരാകാന്‍ യോഗ്യത നിര്‍ണയിക്കുന്നതാണ് കെ ടെറ്റ് പരീക്ഷ. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ സര്‍വീസിലുളള അധ്യാപകരും കെ ടെറ്റ് പാസായിരിക്കണം എന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.

അതില്‍ റിവ്യൂ ഹര്‍ജി നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിരുന്നു. അതിനിടെയാണ് യോഗ്യത നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. പിന്നാലെ അധ്യാപക സംഘടനകളുടെ വ്യാപക എതിര്‍പ്പുയര്‍ന്നതിനെ തുടർന്ന് ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിക്കുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. അതിനെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരിയില്‍ നടക്കുന്ന പ്രത്യേക കെ ടെറ്റ് പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.