Thursday, 1 January 2026

'പെരിന്തൽമണ്ണ SNDP കോളേജ് മലപ്പുറത്താണ്,അനുവദിച്ചത് സൂപ്പി സാഹിബും, അത് വെള്ളാപ്പള്ളിയെ അറിയിച്ചുകൊടുക്കണേ'

SHARE


കോഴിക്കോട്: മലബാറിലെ മൂന്ന് ജില്ലകളിൽ തങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലെന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിൽ പ്രതികരണവുമായി നജീബ് കാന്തപുരം എംഎൽഎ. തന്റെ നിയോജക മണ്ഡലത്തിൽ ഭംഗിയായി പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജാണ് പെരിന്തൽമണ്ണ എസ്എൻഡിപി കോളേജെന്നും അത് മലപ്പുറം ജില്ലയിൽ തന്നെയാണെന്ന് വെള്ളാപ്പള്ളിയെ അറിയിച്ച് കൊടുക്കണേയെന്നും നജീബ് കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചു.2002 ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി സാഹിബാണ് ഈ കോളജ് അനുവദിച്ചത്.
ഏതായാലും യുഡിഎഫിന്റെ ആ നല്ല കാലം വരട്ടെ. എസ്എൻഡിപിക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമുക്ക് മലപ്പുറം ജില്ലയിൽ ഇനിയും കൊണ്ടു വരാമെന്നും നജീബ് കാന്തപുരം കുറിച്ചു.

നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്…

എന്റെ നിയോജക മണ്ഡലത്തിലെ പെരിന്തൽമണ്ണയിൽ ഭംഗിയായി പ്രവർത്തിക്കുന്ന സ്വാശ്രയ കോളജാണ് പെരിന്തൽമണ്ണ എസ്എൻഡിപി കോളജ്. 2002 ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി സാഹിബാണ് ഈ കോളജ് അനുവദിച്ചത്. പെരിന്തൽമണ്ണ മലപ്പുറം ജില്ലയിൽ തന്നെയാണെന്ന് സഖാവ് വെള്ളാപ്പള്ളിയെ ഒന്ന് അറിയിച്ച് കൊടുക്കണേ. ഏതായാലും യു.ഡി.എഫിന്റെ ആ നല്ല കാലം വരട്ടെ. എസ്എൻഡിപിക്കും മറ്റു പിന്നോക്ക വിഭാഗങ്ങൾക്കും ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമുക്ക് മലപ്പുറം ജില്ലയിൽ ഇനിയും കൊണ്ടു വരാം.
കുട്ടികൾ പഠിച്ച് വളരട്ടെ..
 






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.