Wednesday, 11 February 2026

ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ മുറി വാടക 33 ലക്ഷം രൂപ; ഫെബ്രുവരി 16 മുതല്‍ 20 വരെ ഈ നിരക്ക്

SHARE


 
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലിലെ കിങ് സൈസ് ബെഡും പൂള്‍ വ്യൂവും ഉള്ള ഗാര്‍ഡന്‍ ലക്ഷ്വറി സീറ്റില്‍ ഒരു ദിവസം താമസിക്കണമെങ്കില്‍ 27.55 ലക്ഷം രൂപയും അഞ്ച് ലക്ഷം രൂപക്കടുത്ത് നികുതിയും നല്‍കണം. ഫെബ്രുവരി 16 മുതല്‍ 20വരെയാണ് ഈ വാടക.

എന്നാല്‍ 13,14 തിയ്യതികളില്‍ നികുതി ഉള്‍പ്പെടെയുള്ള വാടക രണ്ട് ലക്ഷം രൂപ മാത്രമാണ്. 16 മുതല്‍ 20 വരെ എന്താണ് 33 ലക്ഷം രൂപ എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. അത് ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് നടക്കുന്നതിനാലാണ് ഡല്‍ഹിയിലെ താജ് പാലസ് ഉള്‍പ്പെടെയുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളിലെ മുറിവാടക ഏകദേശം 15 ഇരട്ടിയിലധികമായത്.

100 രാജ്യങ്ങളില്‍ നിന്നായി 35,000 പ്രതിനിധികള്‍ എഐ സമ്മിറ്റില്‍ പങ്കെടുക്കും. ഓപ്പണ്‍ എഐ സ്ഥാപകന്‍ സാം ആള്‍ട്മാന്‍, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ തുടങ്ങിയ പ്രമുഖരാണ് സമ്മിറ്റില്‍ പങ്കെടുക്കുന്നത്.

16 മുതല്‍ ഡല്‍ഹി-എന്‍സിആറിലെ മിക്ക ലക്ഷ്വറി റൂമുകളുടെയും ബുക്കിംഗ് ഇപ്പോള്‍ തന്നെ കഴിഞ്ഞിട്ടുണ്ട്. ഗാര്‍ഡന്‍ പ്രസിഡന്‍ഷ്യല്‍ സ്വീറ്റ്, പ്രസിഡന്‍ഷ്യല്‍ സ്വീറ്റ് തുടങ്ങിയ അത്യാഡംബര മുറികളൊന്നും തന്നെ ലഭിക്കാനില്ല.

ലീല പാലസിലെ മഹാരാജ സ്വീറ്റില്‍ ഒരു രാത്രി തങ്ങാന്‍ 6.9 ലക്ഷം രൂപയാണ് വാടക. ഒബ്‌റോയില്‍ ലക്ഷ്വറി സീറ്റില്‍ താമസിക്കാന്‍ ഒരു രാത്രി 5.5 ലക്ഷം രൂപയാണ് വാടക. ഹയാത്തിന്റെ ഉടമസ്ഥതയിലുള്ള സിഗ്നേച്വര്‍ സ്വീറ്റിന് 3.86 ലക്ഷം രൂപയാണ് ഒരു ദിവസത്തെ വാടക.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.