Thursday, 5 February 2026

ഭൂമിക്കടിയിലെ അതിവേഗ പാതയിലൂടെ യാത്ര ചെയ്യാം; പദ്ധതിയുമായി ദുബായ് ആർടിഎ

SHARE



ദുബായില്‍ ഭൂമിക്കടിയിലെ അതിവേഗ പാതയിലൂടെ യാത്ര ചെയ്യാനുള്ള ന്യൂതന പദ്ധതിയുമായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ദുബായ് ലൂപ്പ് എന്ന പേരിട്ടിരിക്കുന്ന പദ്ധതിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. 20 മിനിറ്റ് വേണ്ടിവരുന്ന യാത്ര മൂന്നു മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്ന വിധത്താലാകും ദുബായ് ലൂപ്പിന്റെ നിര്‍മാണം. നഗരത്തിലെ ആകാശ ടാക്‌സി സര്‍വ്വീസ് ഇക്കൊല്ലം തന്നെ ആരംഭിക്കുമെന്നും റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.

ദുബായില്‍ നടക്കുന്ന വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടിയിലാണ് നഗരത്തിലെ ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴി വെക്കുന്ന രണ്ട് പ്രധാന പദ്ധതികള്‍ ആര്‍ടിഎ പ്രഖ്യാപിച്ചത്. ദുബായ് ലൂപ്പ് പദ്ധതിയാണ് ഇതില്‍ ആദ്യത്തേത്. ഭൂമിക്കടിയില്‍ നിര്‍മിക്കുന്ന ടണലിലൂടെ പ്രത്യേകം ഡിസൈന്‍ ചെയ്ത കാറുകള്‍ അതിവേഗ സര്‍വ്വീസ് നടത്തുന്നതാണ് ഇത്. ഇലോണ്‍ മസ്‌കിന്റെ ബോറിംഗ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. 24 കിലോമീറ്റര്‍ നീളത്തിലാണ് ദുബായ് നഗരത്തില്‍ ലൂപ്പ് യാത്രാ സംവിധാനം ഏര്‍പ്പെടുത്തുക.

ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ നിന്ന് ദുബായ് മാള്‍ വരെ 6.4 കിലോമീറ്ററിലാകും ആദ്യഘട്ട പദ്ധതി. നാല് സ്റ്റേഷനുകളാകും ഉണ്ടാവുക. റോഡ് മാര്‍ഗം സഞ്ചരിക്കുമ്പോള്‍ 20 മിനിറ്റോളം വേണ്ടി വരുന്ന യാത്ര മൂന്ന് മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയും എന്നതാണ് ഈ ന്യൂതന പദ്ധതിയുടെ പ്രത്യകത. പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണ കരാറില്‍ ആര്‍ടിഎയും ബോറിംഗ് കമ്പനിയും ഒപ്പുവച്ചു. ആദ്യഘട്ടം പൂര്‍ത്തിയാകുന്നതിന് പിന്നാലെ രണ്ടാം ഘട്ടത്തിനും തുടക്കം കുറിക്കും. 24 കിലോമീറ്റര്‍ ദൂരത്തിലുളള പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ സ്റ്റേഷനുകളുടെ എണ്ണം 23 ആയി ഉയരും.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ കാലിഫോണിയക്ക് പിന്നാലെ ലൂപ്പ് സംവിധാനമുളള രണ്ടാമത്തെ നഗരമായി ദുബായ് മാറും. ആകാശ ടാക്‌സികളുടെ സര്‍വീസ് ആരംഭിക്കുന്നതിനുളള നടപടിയും അതിവേഗം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ 80 ശതമാനം പൂര്‍ത്തിയായതായും ആര്‍ടിഎ ചെയര്‍മാന്‍ വ്യക്തമാക്കി. പറക്കും ടാക്‌സികളുടെ ടേക്ക് ഓഫിനും ലാന്റിഗുമുള്ള പ്രധാന വെര്‍ട്ടി പോര്‍ട്ട് സ്‌റ്റേഷന്റെ നിര്‍മാണവും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.