ന്യൂഡല്‍ഹി: എഐ ഉച്ചകോടിയില്‍ ചൈനീസ് റോബോട്ടുകളെ ഇന്ത്യന്‍ നിര്‍മ്മിത റോബോട്ടുകളായി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എഐ ഉച്ചകോടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഇന്ത്യയുണ്ടാക്കിയ സ്വാധീനം വെളിവാക്കുന്നതിന് പകരം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വെറുമൊരു പിആര്‍ കാഴ്ച്ചയായി എഐ ഉച്ചകോടി മാറിയെന്നും രാഹുല്‍ വിമര്‍ശിച്ചു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എഐ ഉച്ചകോടിയില്‍ വിപ്രോ ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ കമ്പനികളുടെ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത് ചൈനീസ് റോബോട്ടുകളാണ്. വിപ്രോയുടെ പ്രതിനിധി എഐ ഉച്ചകോടിയില്‍ ചൈനീസ് കമ്പനിയായ യുണിട്രീയുടെ ഗോ 2 റോബോട്ടിനെക്കുറിച്ച് ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് വിശദീകരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. യുണിട്രീയുടെ ജി1 എന്ന ഹ്യൂമനോയിഡ് റോബോട്ടിനെയും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
നോയിഡ ആസ്ഥാനമായ സ്വകാര്യ സര്‍വകലാശാല ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയിലെ അധ്യാപിക യുണിട്രീയുടെ റോബോട്ടിക് നായയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഇവര്‍ സ്വന്തമായി വികസിപ്പിച്ചതാണ് എന്ന അവകാശവാദവുമായാണ് റോബോട്ടിനെ പരിചയപ്പെടുത്തുന്നത്. സര്‍വ്വകലാശാലയുടെ 350 കോടി രൂപയുടെ എഐ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചതാണ് റോബോട്ടെന്നും വീഡിയോയില്‍ ഇവര്‍ അവകാശപ്പെടുന്നുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.