Wednesday, 11 February 2026

ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം ഉൾപ്പെടുത്തിയ പോസ്റ്റ് നീക്കംചെയ്ത് അമേരിക്ക

SHARE


 
ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം ഉൾപ്പെടുത്തിയ പോസ്റ്റ് നീക്കംചെയ്ത് അമേരിക്ക. പാക് അധീന കാശ്മീർ, അക്സായി ചിൻ മേഖലകൾ ഉൾപ്പെടുത്തിയ ഭൂപടമാണ് നീക്കിയത്. ഇന്ത്യ യുഎസ് വ്യാപാര കരാർ വിവരിക്കുന്ന പോസ്റ്റിൽ ആണ് രാഷ്ട്രീയ ഭൂപടം ഉൾപ്പെടുത്തിയത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആർ) ആണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം പോസ്റ്റ് ചെയ്തത്.

നേരത്തെ യുഎസ് പങ്കുവയ്ക്കാറുള്ള ഭൂപടങ്ങളില്‍ പാക് അധിനിവേശ കശ്മീരിനെ വ്യക്തമായി വേര്‍തിരിച്ച് രേഖപ്പെടുത്തുന്നതായിരുന്നു പതിവ്. ഈ രീതി പാടെ മാറ്റുന്നതായിരുന്നു യുഎസ്ടിആർ പോസ്റ്റ് ചെ‍യ്തിരുന്ന ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം. യുഎസ് കയറ്റുമതിയ്ക്ക് ഇന്ത്യ തീരുവകൾ കുറച്ചതായി കാണിക്കുന്ന ഒരു ഗ്രാഫിക്സ് ഭാഗമായിരുന്നു ഇന്ത്യയുടെ ഭൂപടം.

ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ ചുമത്തിയിരുന്ന 25 ശതമാനം തീരുവ നീക്കം ചെയ്ത് അമേരിക്കൻ കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ വിജ്ഞാപനം ഇറക്കി. ഫെബ്രുവരി ഏഴിനും ഏഴിനുശേഷവും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കാണ് തീരുവ നീക്കം ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25 ശതമാനം പിഴത്തീരുവ ഒഴിവാക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടത്. ഇതോടെ ഇന്ത്യയ്ക്കുമേലുള്ള തീരുവ 18 ശതമാനമായി മാറി.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.