2019-ൽ 279 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ഞായറാഴ്ച സ്‌ഫോടനക്കേസിൽ ശ്രീലങ്കയുടെ മുൻ രഹസ്യാന്വേഷണ വിഭാഗം മേധാവി സുരേഷ് സല്ലെയെ ബുധനാഴ്ച ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. ശ്രീലങ്കയിലെ ഭീകരവാദ വിരുദ്ധ നിയമം ചുമത്തിയാണ് സുരേഷ് സല്ലെയെ അറസ്റ്റ് ചെയ്തത്. ആവശ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
2024ൽ അനുര കുമാര ദിസനായകെ പ്രസിഡന്റായി അധികാരമേറ്റ ശേഷം ഈ കേസിൽ നടക്കുന്ന ആദ്യത്തെ പ്രധാന അറസ്റ്റാണിത്. ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നത് അദ്ദേഹത്തിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. 2019ൽ ഗോതബയ രാജപക്സെ അധികാരമേറ്റ ശേഷമാണ് സുരേഷ് സല്ലെ രഹസ്യാന്വേഷണ വിഭാഗം മേധാവിയായി നിയമിതനായത്. 2023ൽ ബ്രിട്ടീഷ് ചാനലായ 'ചാനൽ 4' പുറത്തുവിട്ട ഡോക്യുമെന്ററിയിൽ സ്ഫോടനം നടത്തിയ തീവ്രവാദികളുമായി സല്ലെയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാൽ അന്ന് സല്ലെയും ലങ്കൻ പ്രതിരോധ മന്ത്രാലയവും ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.