Friday, 27 February 2026

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി; പരിഗണിക്കുന്നത് മാറ്റി

SHARE


 

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി. വാദം എഴുതി നൽകാൻ സമയം വേണമെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. മാർച്ച് ആറിലേക്കാണ് ഹർജി പരി​ഗണിക്കുന്നത് മാറ്റിയത്. ജാമ്യ വ്യവസ്ഥ ലംഘിച്ച് രണ്ടാം പരാതിക്കാരിയെ വാട്സ്ആപ്പിൽ ബന്ധപ്പെടാൻ ശ്രമിച്ചതാണ് ജാമ്യം റദ്ദാക്കണമെന്ന ഹർജിക്ക് കാരണമായത്.

രണ്ടാമത്തെ പീഡനക്കേസിലെ അതിജീവിതയെ ഈ മാസം രാഹുൽ ഫോൺ ചെയ്തിരുന്നു. അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല എന്ന വ്യവസ്ഥ രാഹുൽ ലംഘിച്ചതായി കാണിച്ച് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ നൽകിയിരുന്നു. കേസിലെ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്ന ജാമ്യവ്യവസ്ഥയിലെ പ്രധാന ഉപാധി രാഹുൽ ലംഘിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഫെബ്രുവരി 17-ന് രാഹുൽ അതിജീവിതയെ വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ടത് ഇതിന് തെളിവാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ നൽകിയിരുന്ന അഞ്ചാമത്തെ വ്യവസ്ഥയാണ് രാഹുൽ മാങ്കൂട്ടത്തിൽ ലംഘിച്ചത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.