Tuesday, 3 February 2026

പരിസ്ഥിതി സംരക്ഷണം ലക്ഷ്യം; അറേബ്യന്‍ ഒറിക്സ് റിസര്‍വിനായി പദ്ധതികളുമായി ഒമാൻ

SHARE


 
ഒമാനിലെ പ്രശസ്തമായ അറേബ്യന്‍ ഒറിക്സ് റിസര്‍വിന്റെ സംരക്ഷണം ലക്ഷ്യമിട്ട് പരിസ്ഥിതി അതോറിറ്റി പുതിയ നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചു. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും വന്യജീവികളുടെ ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനം. പരിസ്ഥിതി അതോറിറ്റിയുടെ പുതിയ ഉത്തരവ് പ്രകാരം അറേബ്യന്‍ ഒറിക്സ് റിസര്‍വിലേക്കുള്ള അനധികൃത പ്രവേശനം, ഹൈക്കിംഗ്, ക്യാമ്പിങ്, വേട്ടയാടല്‍, ഖനനം എന്നിവ പൂരണമായും നിരോധിച്ചു.

നിയമ ലംഘകര്‍ കനത്ത പിഴക്ക് പുറമെ മറ്റ് നിയമ നടപടികളും നേരിടേണ്ടി വരുമെന്ന് പരിസ്ഥിതി അതേറിറ്റി അറിയിച്ചു. നിയമലംഘനത്തിന്റെ സ്വഭാവമനുസരിച്ച് 50 മുതല്‍ 250 റിയാല്‍ വരെയായിരിക്കും പിഴ. റിസര്‍വിലേക്ക് പ്രവേശിക്കുന്നതിനും വിവിധ വിനോദ പരിപാടികള്‍ക്കും പ്രത്യേക ഫീസും നിശ്ചയിച്ചിട്ടുണ്ട്. ഒമാന്‍ പൗരന്മാര്‍ക്ക് ഒരു റിയാലും പ്രവാസികള്‍ക്ക് മൂന്ന് റിയാലുമാണ് പ്രവേശന ഫീസ്. ക്യാമ്പിങിനും സഫാരിക്കും ഉയര്‍ന്ന നിരക്കുകള്‍ നല്‍കേണ്ടിവരും. ഔദ്യോഗിക ഡ്യൂട്ടിയിലുള്ള സായുധ സേനാംഗങ്ങള്‍, റോയല്‍ ഒമാന്‍ പൊലീസ്, സര്‍ക്കാര്‍ ജീവനക്കാര്‍, ഗവേഷകര്‍, സ്റ്റഡി ടൂറിന്റെ ഭാഗമായെത്തുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പെര്‍മിറ്റ് നിബന്ധനകളില്‍ ഇളവുണ്ടാകും.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.