കോഴിക്കോട്: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് മൂന്ന് അംഗ സംഘം ഹോട്ടൽ അടിച്ചു തകർത്തു. കോഴിക്കോട് ഗോവിന്ദപുരത്തെ അളിയൻസ് ഹോട്ടലിൽ ആണ് മദ്യപിച്ചെത്തിയ യുവാക്കളുടെ പരാക്രമം. ആക്രമണത്തിൽ ഹോട്ടലിലെ ജീവനക്കാർക്കും പരിക്കേറ്റു. ശനിയാച്ച രാത്രിയാണ് സംഭവം. മദ്യപിച്ച് എത്തിയ മൂന്നംഗസംഘം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. പണം നൽകാതെ മടങ്ങാനുള്ള നീക്കം ജീവനക്കാർ തടഞ്ഞു. തുടർന്നായിരുന്നു ആക്രമണം. വടിയും കല്ലും ഉപയോഗിച്ച് ഹോട്ടൽ തകർത്തു. ഭക്ഷണ വിഭവങ്ങളും കേടുവരുത്തി. ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
ആക്രമി സംഘത്തിൽ രണ്ടു പേർ കടന്നു കളഞ്ഞു. ഒരാളെ ജീവനക്കാർ തടഞ്ഞുവച്ച് പോലീസിൽ ഏല്പിച്ചു. പ്രദേശ വാസികളാണ് പ്രതികൾ. ബന്ധുക്കളായ മൂന്ന് പേർ ചേർന്ന് തുടങ്ങിയതാണ് അളിയൻസ് ഹോട്ടൽ. രണ്ടാഴ്ച മുമ്പാണ് തുറന്നത്. ഒരു ലക്ഷത്തി പതിനായിരം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കഴിഞ്ഞ ആഴ്ച കോവൂരിലും സമാനമായ ആക്രമണം നടന്നിരുന്നു. പൊറാട്ടക്ക് ചൂടില്ലെന്ന് പറഞ്ഞു നാദാപുരത്തും ഹോട്ടലിൽ ആക്രമണം നടന്നു. ഇതിന് പിറകെയാണ് അളിയൻസ് ഹോട്ടലിലെ ആക്രമണം.
ഹോട്ടലുകളിലെ ആക്രമണം: കർശന നടപടി വേണമെന്ന് കെഎച്ച്‌ആർഎ
കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ഹോട്ടലുകൾ കേന്ദ്രീകരിച്ച് അക്രമം നടക്കുന്നതിൽ ഹോട്ടൽ വ്യാപാരികൾ ആശങ്കയിലാണെന്നു കേരള ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ്റ് അസോസിയേഷൻ (കെഎച്ച്ആർഎ) ഭാരവാഹികൾ. നഗരത്തിൽ എത്തുന്ന ചിലർ ഹോട്ടലുകൾക്കെതിരെ അതിക്രമം നടത്തുന്നതു പതിവാണ്. അക്രമണത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് കെഎച്ച്ആർഎ പ്രസിഡൻ്റ് യു.എസ്.സന്തോഷ് കുമാർ ആവശ്യപ്പെട്ടു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.