ബെവ്‌കോയുടെ പ്രീമിയം കൗണ്ടര്‍ സ്മാര്‍ട്ടാകുന്നു. പ്രീമിയം, സൂപ്പര്‍ പ്രീമിയം കൗണ്ടറുകളിലെ റാക്കുകളില്‍ മദ്യകമ്പനികളുടെ പരസ്യം ചെയ്യാന്‍ സംവിധാനമൊരുക്കും. പരസ്യവരുമാനത്തില്‍ ആവശ്യമായ തുക ഉപയോഗിച്ച് മുഴുവന്‍ പ്രീമിയം കൗണ്ടറുകളും എയര്‍കണ്ടീഷന്‍ ചെയ്യാനാണ് ബെവ്‌കോയുടെ തീരുമാനം.
SHP പ്രീമിയം കൗണ്ടറിലെ ഒരു ഷെല്‍ഫില്‍ പരസ്യം ചെയ്യാന്‍ 5000 രൂപ ഈടാക്കുമെന്നാണ് ബെവ്‌കോ പറയുന്നത്. സംസ്ഥാനത്തെ മുഴുവന്‍ SHP പ്രീമിയം കൗണ്ടറുകളിലും പരസ്യം ചെയ്യാന്‍ മദ്യകമ്പനികള്‍ക്ക് കഴിയും.
പ്രീമിയം കൗണ്ടറുകളിലെ റാക്കുകളില്‍ മദ്യകുപ്പികള്‍ വെയ്ക്കുന്നത് ബെവ്‌കോ ജീവനക്കാരാണ്. എന്നാല്‍, ഇനിമുതല്‍ ഏതു റാക്കില്‍ ഏത് ബ്രാന്‍ഡ് മദ്യകുപ്പികള്‍ വെയ്ക്കണമെന്ന് മദ്യകമ്പനികള്‍ക്ക് തീരുമാനിക്കാം. പ്രത്യേക കൗണ്ടര്‍ തിരിച്ച് നല്‍കുന്നതിലൂടെ മദ്യത്തിന്റെ പ്രത്യേകതകള്‍ ഉപഭോക്താവിന് പറഞ്ഞ് മനസ്സിലാക്കാന്‍ പ്രതിനിധിയെയും ചുമതലപ്പെടുത്താന്‍ മദ്യ കമ്പനികള്‍ക്ക് അനുമതി നല്‍കും. മൂന്ന് വര്‍ഷത്തേക്ക് പരീക്ഷണടിസ്ഥാനത്തിലാണ് മദ്യകമ്പനികള്‍ക്ക് കൗണ്ടറുകള്‍ വിട്ടുനല്‍കുക.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം പവര്‍ഹൗസിലെയും കൊല്ലം കുണ്ടറയിലെയും പ്രീമിയം കൗണ്ടറുകളാണ് സ്മാര്‍ട്ടാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.jpg)




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.