വാഷിംഗ്ടൺ: പുതുതായി അച്ചടിക്കുന്ന യുഎസ് പേപ്പർ കറൻസികളിൽ ഇനി മുതൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഒപ്പ് പതിപ്പിക്കാൻ തീരുമാനമായി. അമേരിക്കൻ സ്വാതന്ത്ര്യത്തിൻ്റെ 250-ാം വർഷികത്തോട് അനുബന്ധിച്ചാണ് യുഎസ് ട്രഷറി വകുപ്പിൻ്റെ തീരുമാനം. ചരിത്രത്തിലാദ്യമായാണ് ഒരു സിറ്റിങ് പ്രസിഡൻ്റ് കറൻസിയിൽ ഒപ്പുവെയ്ക്കുന്നത്. ഡോണൾഡ് ട്രംപിൻ്റെ ഒപ്പ് പതിപ്പിക്കുന്നതോട് കൂടി 165 വർഷത്തെ ഫെഡറൽ കറൻസിയുടെ ചരിത്രമാണ് തിരുത്തപ്പെടുന്നത്.
ബ്യൂറോ ഓഫ് എൻഗ്രേവിങ് ആൻ്റ് പ്രിൻ്റിങ് ആണ് യുഎസിൻ്റെ പേപ്പർ കറൻസികൾ അച്ചടിക്കുന്നത്. യുഎസ് മിൻ്റാണ് നാണയങ്ങൾ നിർമ്മിക്കുന്നതും. ജൂണിൽ അച്ചടിക്കുന്ന 100 ഡോളറിൻ്റെ ബില്ലിലാണ് ട്രംപിൻ്റെ ഒപ്പ് ആദ്യം പതിയുക. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്ൻ്റിൻ്റെ ഒപ്പും ഇതിനൊപ്പമുണ്ടാകും. രാജ്യത്തിൻ്റെ സാമ്പത്തിക പുരോഗതിയെയാണ് ഈ നീക്കം സൂചിപ്പിക്കുന്നതെന്നാണ് സ്കോട്ട് ബെസൻ്റ് പ്രസ്താവനയിൽ പറഞ്ഞത്. രാജ്യത്തിൻ്റെ ചരിത്രപരമായ നേട്ടങ്ങളെ അംഗീകരിക്കുന്നതിൻ്റെ ഏറ്റവും ശക്തമായ മാർഗമാണെന്നും അദേഹം കൂട്ടിച്ചേർത്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.