ഹോളേനരസിപുര: ചീറിപ്പാഞ്ഞുപോയ കാർ ഡ്രൈവറോട് വേഗത കുറയ്ക്കാൻ പറഞ്ഞ വഴിയാത്രക്കാരെ ഇടിച്ചുവീഴ്ത്തി ആഡംബര കാർ. 22കാരന് ദാരുണാന്ത്യം. കർണാടകയിലെ ഹോളേനരസിപുരയിലാണ് സംഭവം. ഹോളേനരസിപുര ടൗൺ മുനിസിപ്പാലിറ്റി പരിധിയിലുള്ള സൂരനഹള്ളിക്ക് സമീപമാണ് ക്രൂരത. ചീറിപ്പാഞ്ഞ് പോയ കാർ തിരിച്ചെത്തി റോഡരികിൽ നിന്നവരുടെ മേലേയ്ക്ക് ഡ്രൈവർ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. ഹാസൻ ആർടിഒയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്ത ടൊയോറ്റ ഫോർച്യൂണറിലെത്തിയ യുവാവാണ് വഴിയരികിൽ നിന്ന യുവാക്കളെ ഇടിച്ച് തെറിപ്പിച്ചത്. സംഭവത്തിൽ മനു എന്ന 22കാരൻ തൽക്ഷണം കൊല്ലപ്പെടുകയായിരുന്നു. സൂരനഹള്ളി സ്വദേശികളായ മനു, അഭിഷേക്, രാകേഷ്, കുശാൽ എന്നിവർ ശ്രീ ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇവർ റോഡരികിൽ നിന്ന് സംസാരിക്കുന്നതിനിടെയാണ് KA 01 MF 2883 എന്ന നമ്പറിലുള്ള കാർ അതിവേഗത്തിൽ പാഞ്ഞുവന്നത്. ഇത് കണ്ട മനുവും സുഹൃത്തുക്കളും ഡ്രൈവറോട് വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.