ബെംഗളൂരു: സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന പേരിൽ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ശക്തി പദ്ധതിക്കെതിരെ കർണാടകയിലെ ട്രാൻസ്പോർട്ട് കോർപറേഷൻ. സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തിയത് വരുമാനത്തിൽ വൻ ഇടിവുണ്ടായതായി ട്രാൻസ്പോർട്ട് കോർപറേഷൻ അറിയിച്ചു.
10,613 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ തുക സർക്കാർ നൽകണമെന്ന് കെഎസ്ആർടിസി എംഡി ആവശ്യപ്പെട്ടു. നഷ്ടത്തിന്റെ കണക്ക് സംബന്ധിച്ച് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിക്ക് കത്തയയച്ചിട്ടുണ്ട്. നാളെ കർണാകടയിൽ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണിത്.
അതേസമയം, കെഎസ്ആർടിസി ലഗേജ് നിരക്ക് വർദ്ധിപ്പിച്ചതിൽ ഗതാഗത മന്ത്രി കേന്ദ്രസർക്കാരിനെ വിമർശിച്ചു. അധിക ലഗേജ് നിരക്ക് ഈടാക്കുന്നുണ്ടെന്നും 2021-ൽ മുൻ ബിജെപി സർക്കാർ ടിക്കറ്റ് നിരക്കുകളോടൊപ്പം ലഗേജ് നിരക്കും വർദ്ധിപ്പിച്ചിരുന്നുവെന്നും രാമലിംഗ റെഡ്ഡി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 30 കിലോ വരെയുള്ള ലഗേജ് സൗജന്യമായി തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകൾക്ക് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. കേരളത്തിലും പദ്ധതിക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ട്രാൻസ്പോർട്ട് കോർപ്പറേഷന് വരുമാന നഷ്ടമുണ്ടാകുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.