ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരിൽ ഒരാൾ വനിത. 42-കാരിയായ നോഹ എൽ ടൈറ്റ്‌ജെൻസ് ആണ് കൊല്ലപ്പെട്ടത്. കുവൈത്തിലെ പോർട്ട് ഷുയിബയിലെ യു എസ് സൈനികകേന്ദ്രത്തിലേക്ക് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് നോഹ കൊല്ലപ്പെട്ടത്.
നാലു പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഐയോവ ആസ്ഥാനമാക്കിയുള്ള അമേരിക്കൻ ആർമി റിസർവിന്റെ ഭാഗമായിരുന്നു കൊല്ലപ്പെട്ട നാലു പേരും. ആകെ ആറ് അമേരിക്കൻ സൈനികരാണ് ഇതുവരെ കൊല്ലപ്പെട്ടത്. രണ്ടു പേരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ക്യാപ്റ്റൻ കോഡി ഖോർക്ക് (35), സർജന്റ് ഫസ്റ്റ് ക്ലാസ് നോഹ ടൈറ്റ്ജെൻസ് (42), സർജന്റ് ഫസ്റ്റ് ക്ലാസ് നിക്കോൾ അമോർ (39), സർജന്റ് ഡെക്ലാൻ കോഡി (20) എന്നിവരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. കുവൈറ്റിലെ പോർട്ട് ഷുഐബയിലെ കമാൻഡ് സെന്ററിൽ ഞായറാഴ്ചയുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.
ഞായറാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് സൈനികരെ കൂടി ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. “ഈ പുരുഷന്മാരും സ്ത്രീകളും എല്ലാവരും നമ്മുടെ രാജ്യത്തെ പ്രതിരോധിക്കാൻ ധൈര്യത്തോടെ സന്നദ്ധരായി, അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല,” ആർമി സെക്രട്ടറി ഡാനിയേൽ ഡ്രിസ്കോൾ പ്രതികരിച്ചതായി എപി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആയുധ ശേഖരം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രതിരോധ മന്ത്രാലയം (പെന്റഗൺ) നിർണ്ണായക നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 5,000 കോടി ഡോളറിന്റെ (ഏകദേശം $50 billion) അധിക ബജറ്റിനായുള്ള (Supplemental Budget Request) തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറി സ്റ്റീവ് ഫെയിൻബെർഗിന്റെ നേതൃത്വത്തിലാണ് ഈ നടപടികൾ നടക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.