ചെന്നൈ: വിവാഹമോചന വിവാദങ്ങൾക്കിടെ നടി തൃഷയ്ക്കൊപ്പം പൊതുവേദിയിൽ എത്തിയിരിക്കുകയാണ് നടൻ വിജയ്. പ്രശസ്ത നിർമ്മാതാവ് കലൈപതി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിനാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഒരേ കാറിൽ വന്നിറങ്ങിയ വിജയ്‌യും തൃഷയും നവദമ്പതികൾക്ക് ആശംസകൾ നേർന്ന് ഒരുമിച്ച് ഫോട്ടോയെടുത്ത ശേഷമാണ് മടങ്ങിയത്.
പരമ്പരാഗത വേഷത്തിലായിരുന്നു ഇരുവരും ചടങ്ങിനെത്തിയത്. സ്വർണ്ണനിറത്തിലുള്ള സിൽക്ക് ഷർട്ടും മുണ്ടുമായിരുന്നു വിജയ്‌യുടെ വേഷം. ചുവപ്പ് കരയുള്ള വെള്ളയും സ്വർണ്ണനിറവും കലർന്ന സിൽക്ക് സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ധരിച്ച് അതിസുന്ദരിയായാണ് തൃഷ എത്തിയത്. എമറാൾഡ് നെക്ലേസ് തൃഷയുടെ ലുക്കിന് കൂടുതൽ ചാരുത നൽകി.
വിജയ്‌യുടെ ഭാര്യ സംഗീത സമർപ്പിച്ച വിവാഹമോചന ഹർജിയിലെ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഒരു പ്രമുഖ നടിയുമായുള്ള ബന്ധം വിജയ് അവസാനിപ്പിച്ചില്ലെന്നതായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. ഈ വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടെയാണ് ഇരുവരും പൊതുവേദിയിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. 'ഗില്ലി' മുതൽ 'ലിയോ' വരെ നീളുന്ന തങ്ങളുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി ഓഫ്‌സ്‌ക്രീനിലും ചർച്ചയാവുകയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.