Wednesday, 18 March 2026

അടുത്ത കൂട്ടുകാർ കൈവിട്ടു, പരസ്യമായി തള്ളി ജർമനിയും ബ്രിട്ടനും, ഒറ്റയ്ക്ക് ഹോർമൂസ് തുറപ്പിക്കാൻ ബങ്കർ ബസ്റ്ററുമായി ട്രംപ്

SHARE



വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം ആഗോള തലത്തിൽ അമേരിക്കയ്ക്കെതിരെ വിമർശനം രൂക്ഷമാക്കിയതിന് പിന്നാലെ ഹോർമൂസ് ജലപാതയ്ക്ക് സമീപം ആക്രമണം ശക്തമാക്കി അമേരിക്ക. ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ യുദ്ധക്കപ്പലുകള്‍ അയക്കണമെന്ന ട്രംപിന്റെ നിര്‍ദ്ദേശത്തോട് ലോകരാജ്യങ്ങള്‍ വിമുഖത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ട്രംപ് ഹോർമൂസിൽ ആക്രമണം കടുപ്പിച്ചത്. അമേരിക്കന്‍ സഖ്യകക്ഷികളായ ജര്‍മനിയും സ്പെയ്നും ഇറ്റലിയും ഫ്രാന്‍സും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങള്‍ ട്രംപിന്റെ നിര്‍ദ്ദേശം നിരസിച്ചിരുന്നു. ഹോര്‍മൂസില്‍ നാവികവിന്യാസത്തിന് സഖ്യകക്ഷികള്‍ സഹായിച്ചില്ലെങ്കില്‍ നാറ്റോയുടെ ഭാവി മോശമായിരിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് തള്ളിക്കൊണ്ടായിരുന്നു തള്ളിക്കൊണ്ടായിരുന്നു യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതികരണം. 

തങ്ങളോട് ആലോചിച്ചിട്ടല്ല അമേരിക്ക പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിച്ചതെന്ന് ജര്‍മനി പരസ്യമായി നിലപാടെടുത്തു. യുദ്ധക്കപ്പലുകള്‍ ഹോര്‍മൂസിലേക്ക് അയക്കുന്നത് യുദ്ധം വ്യാപിക്കാനെ ഇടയാക്കുകയുള്ളുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമെറും വ്യക്തമാക്കിയിരുന്നു. ബങ്കർ ബസ്റ്റർ ബോംബുകളാണ് അമേരിക്ക ഹോർമൂസിന് സമീപത്തെ ഇറാൻ സൈനിക കേന്ദ്രങ്ങളിൽ വർഷിക്കുന്നത്. ലോകത്തിലെ തന്നെ ക്രൂഡോയിൽ വിതരണത്തിൽ അഞ്ചിലൊരു ഭാഗവും ഹോർമൂസ് കടലിടുക്കിലൂടെയാണ് വിതരണം നടക്കുന്നത്. 

ലോകം തന്റെ ശ്രമങ്ങളെ വിലമതിക്കുന്നില്ലെങ്കിലും, ലോകത്തിന്റെ നന്മയ്ക്കുവേണ്ടിയാണ് താൻ യുദ്ധം നടത്തുന്നതെന്നാണ് ട്രംപിന്റെ വാദം. നാറ്റോയെ വലിയ രീതിയിൽ സഹായിച്ചെങ്കിലും നാറ്റോയുടെ സഹായം തങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് യുഎസ് വിശദമാക്കിയത്. സഖ്യ കക്ഷികളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് ഇറാനെ ആണവ ആയുധ നിർമ്മാണത്തിൽ നിന്ന് തടയാനുള്ള ശ്രമങ്ങൾ അമേരിക്ക നടത്തുന്നതെന്നും ട്രംപ് നേരത്തെ വിശദമാക്കിയിരുന്നു. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.