Wednesday, 4 March 2026

ഖമനെയിയുടെ കൊലപാതകം; കശ്മീരിൽ വീണ്ടും വൻ പ്രതിഷേധം, ആയിരങ്ങൾ തെരുവിലിറങ്ങി, ജാ​ഗ്രതയോടെ സുരക്ഷാ സേന

SHARE


 

ശ്രീനഗർ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ കൊലപാതകത്തിൽ വീണ്ടും ജമ്മു കശ്മീരിൽ പ്രതിഷേധം. ഷിയ വിഭാ​ഗമാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്. കശ്മീർ താഴ്വരയിലുടനീളം വൻ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ, തുടർച്ചയായ മൂന്നാം ദിവസവും പലയിടങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുൻകരുതൽ നടപടിയായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാർച്ച് 7 വരെ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു. മൊബൈൽ ഇന്റർനെറ്റ് വേഗതയും പരിമിതപ്പെടുത്തിയിട്ടുണ്ട്.

ജനങ്ങൾ കൂട്ടംകൂടുന്നതും സഞ്ചരിക്കുന്നതും തടയാൻ വിവിധ ഭാഗങ്ങളിൽ പൊലീസിനെയും സിആർപിഎഫിനെയും വൻതോതിൽ വിന്യസിച്ചിട്ടുണ്ട്. ഷിയാ വിഭാഗക്കാർ കൂടുതലായുള്ള പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം നടന്ന ഇടങ്ങളിലും സുരക്ഷ ശക്തമാക്കി. നഗരത്തിലേക്കുള്ള പ്രധാന പാതകളിൽ ബാരിക്കേഡുകളും മുള്ളുവേലികളും സ്ഥാപിച്ച് ഗതാഗതത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഞായറാഴ്ച ഖമനെയിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ വൻ പ്രതിഷേധം അരങ്ങേറിയ ലാൽ ചൗക്കിലെ പ്രശസ്തമായ ക്ലോക്ക് ടവർ പ്രദേശം പൂർണ്ണമായും അടച്ചു. 2019 ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് കശ്മീരിൽ ഇത്രയും വലിയ പ്രതിഷേധങ്ങൾ നടക്കുന്നത്.

വ്യാജ പ്രചാരണങ്ങൾ നടത്തിയെന്ന് ആരോപിച്ച് ശ്രീനഗർ എംപി ആഗ സയ്യിദ് റുഹുള്ള മെഹ്ദി, മുൻ മേയർ ജുനൈദ് അസിം മട്ടു എന്നിവർക്കെതിരെ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള കണ്ടന്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, സത്യം പറയുന്നതിൽ നിന്നും തന്നെ തടയാൻ എഫ്‌ഐആറിന് കഴിയില്ലെന്നും സർക്കാർ അംഗീകരിച്ച അനുശോചനം വായിക്കാനല്ല ജനങ്ങൾ തന്നെ തിരഞ്ഞെടുത്തതെന്നും റുഹുള്ള മെഹ്ദി പ്രതികരിച്ചു.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.