ന്യൂയോർക്ക്: ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമനയിയെ വധിച്ചതിന് പ്രതികാരത്തിന് ലക്ഷ്യമിടുകയാണ് ഇറാനും സഖ്യകക്ഷികളുമെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. പ്രോക്‌സി ഗ്രൂപ്പുകളുൾപ്പെടെ യുഎസിനെ ലക്ഷ്യം വച്ച് സൈബർ ആക്രമണത്തിനും കോപ്പുകൂട്ടുന്നുവെന്നാണ് ഇന്റലിജൻസിന്റെ മുന്നറിയിപ്പെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കൻ മണ്ണിൽ വലിയരീതിയിലുള്ള സൈനിക ആക്രമണങ്ങൾക്ക് സാധ്യതയില്ലെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന്റെ വിലയിരുത്തൽ. എന്നാൽ ചില നിർദിഷ്ട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളും ഇതിനൊപ്പം സൈബർ ആക്രമണങ്ങളും കരുതിയിരിക്കണമെന്നാണ് ഇന്റലിജൻസ് പറയുന്നത്.
ഇറാനെ പിന്തുണയ്ക്കുന്ന ഹാക്കർമാർ സൈബർ സുരക്ഷയ്ക്ക് വെല്ലുവിളിയാകുമ്പോൾ പശ്ചിമേഷ്യയിൽ യുഎസിനെയും സഖ്യകക്ഷികളെയും ഇറാൻ ലക്ഷ്യം വയ്ക്കാം. അതേസമയം ഫെഡറൽ ഇന്റലിജൻസ് നിയമ നിർവഹണ ഏജൻസികളുമായി ചേർന്ന് രാജ്യത്തിനെതിരെയുള്ള ഏത് ഭീഷണിയെയും കൃത്യമായി തടുക്കുന്നത് തുടരുകയാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം റോയിട്ടേഴ്‌സിനോട് പ്രതികരിച്ചിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.