Monday, 9 March 2026

ചികിത്സാപിഴവ് മൂലം വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന വിനോദിനി വീണ്ടും സ്കൂളിലേക്ക്; ഹൃദയം നിറച്ച് വരവേറ്റ് സഹപാഠികൾ

SHARE


 
പാലക്കാ‌ട്: പാലക്കാട് ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി വിനോദിനി 6 മാസങ്ങൾക്ക് ശേഷം സ്കൂളിലെത്തി. മിഠായിയും ബലൂണുകളുമായാണ് സഹപാഠികൾ വിനോദിനിയെ സ്വീകരിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് പ്രതിപക്ഷ നേതാവ് വിനോദിനിക്ക് കൃത്രിമകൈ വെച്ചു നൽകിയിരുന്നു.

സെപ്തംബർ 24ന് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ വലതു കൈയിലെ എല്ലൊടിഞ്ഞ ശേഷം വിനോദിനി സ്കൂളിലെത്തുന്നത് ഇതാദ്യമാണ്. പാലക്കാട് ജില്ല ആശുപതിയിലെ ഡോക്ടർമാർക്ക് പറ്റിയ കൈപ്പിഴ മൂലം വലതു കൈ മുറിച്ചു മാറ്റിയപ്പോൾ തീർത്തും വീട്ടിനുള്ളിൽ ഒതുങ്ങി കൂടുകയായിരുന്നു വിനോദിനി. രാവിലെ 9.30ഓടെയാണ് അമ്മയ്ക്കും നാട്ടുകാർക്കുമൊപ്പം വിനോദിനി ഒഴിവു പാറ എൽപി സ്കൂളിലെത്തിയത്. ക്ലാസിലെ ബെഞ്ചിൽ സ്ഥലം ഒഴിച്ചിട്ട് സുഹൃത്തുക്കൾ വിനോദിനിയാക്കായി കാത്തിരിപ്പുണ്ടായിരുന്നു. നഷ്ടപ്പെട്ട പാഠഭാഗങ്ങൾ ഓൺലൈൻ വഴിയാണ് അധ്യാപകർ പഠിപ്പിച്ചത്.

സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതായിരുന്നു ഒമ്പതു വയസുകാരി വിനോദിനി. സെപ്റ്റംബര്‍ 24നായിരുന്നു അപകടം. അന്ന് തന്നെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ കാണിച്ചെങ്കിലും വലതു കൈയൊടിഞ്ഞതിനാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശം. കൈയ്ക്ക് മുറിവുമുണ്ടായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്നും കൈയ്ക്ക് പ്ലാസ്റ്ററിട്ടു. കൈവിരലുകളില്‍ കുമിള പൊന്തിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ചു മാറ്റേണ്ടി വന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.