Monday, 23 March 2026

സീറ്റ് മാറുന്നതിനെ ചൊല്ലി തർക്കം, ഇന്ത്യക്കാരനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു

SHARE


 
ന്യൂഡൽഹി: സീറ്റ് മാറുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഇന്ത്യൻ പൗരനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. സഹോദരന് കൂടി ഇരിക്കുന്നതിന് വേണ്ടി സീറ്റ് ഒഴിഞ്ഞുനൽകണമെന്നായിരുന്നു ആവശ്യം. അമേരിക്കയിൽ താമസിക്കുന്ന സോഫ്റ്റ് വെയർ ഡെവലപ്പറായ സരൻ ഷൺമുഖനാണ് തന്റെ ദുരനുഭവത്തെ കുറിച്ച് എക്സിൽ പങ്കുവച്ചത്.

സീറ്റ് മാറാൻ കഴിയില്ലെന്ന് സരൻ ഉറപ്പിച്ചുപറഞ്ഞു. ഇതോടെ വാക്കുതർക്കമുണ്ടായി. തുടർന്ന് ഫ്ലൈറ്റ് അറ്റൻഡറുമായി സംസാരിക്കുകയും സരനോട് പറഞ്ഞത് പോലെ അദ്ദേഹത്തോടും ഇയാൾ സീറ്റ് വിട്ടുനൽകാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ യുവാവിനെ വിമാനത്തിൽ നിന്നും ഇറക്കിവിടുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം ഇന്ത്യക്കാരനെ വീണ്ടും അകത്തേക്ക് കടക്കാൻ അനുവദിച്ചു. എന്നാൽ തന്റെ അടുത്തെത്തിയ യുവാവ് തന്നെ നോക്കുക പോലും ചെയ്യാതെ അറിയാത്ത ഭാവത്തിൽ ഇരുന്നെന്നും സരൻ എക്സിൽ കുറിച്ചു.

യുവാവ് സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെയാണ് ഇന്ത്യക്കാരൻ സീറ്റ് ആവശ്യപ്പെട്ട് ബഹളംവച്ചത്. ഈ വിഷയം പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് മുൻകൂട്ടിസീറ്റ് ബുക്ക് ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പങ്കുവക്കുന്നത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.