Tuesday, 14 April 2026

വാഴ വളരുന്നു; വാഴ 3 ഒരു ബില്യണ്‍ പെണ്‍കുട്ടികളുടെ കഥ

SHARE



ഹാഷിറും കൂട്ടരും തീയേറ്ററുകളില്‍ വന്‍ വിജയം നേടി മുന്നേറുകയാണ്. വാഴ 2 മലയാള സിനിമയെ സംബന്ധിച്ച് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ്. വാഴ ആദ്യഭാഗത്തേക്കാള്‍ മികച്ച വിജയമാണ് വാഴ 2വിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബോക്‌സ് ഓഫീസില്‍ വന്‍ഹിറ്റായി മാറിയ ചിത്രം ഇതിനോടകം 150 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടിട്ടുണ്ട്.

ഇപ്പോഴിതാ പ്രേക്ഷകര്‍ കാത്തിരുന്ന ആ വാര്‍ത്ത എത്തിയിരിക്കുകയാണ്. വാഴയുടെ മൂന്നാംഭാഗം വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് വിപിന്‍ദാസ്. വാഴ വളരുന്നു എന്ന കുറിപ്പിനൊപ്പം മൂന്ന് വിരലുകള്‍ കാണിക്കുന്ന ചിത്രമാണ് വിപിന്‍ ദാസ് ഇന്നലെ പങ്കുവച്ചത്. ഇന്ന് ഫേസ്ബുക്കില്‍ ഡീറ്റെയില്‍ കുറിപ്പുമായി വിപിന്‍ദാസ് എത്തിയിട്ടുണ്ട്. വാഴ 3 പെണ്‍കുട്ടികളുടെ കഥയാണെന്നാണ് വിപിന്‍ദാസ് കുറിച്ചിരിക്കുന്നത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വാഴ ഫ്രാഞ്ചൈസി ഞങ്ങള്‍ സങ്കല്‍പ്പിച്ചതിലും വലുതായി വളര്‍ന്നിരിക്കുന്നു. നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ എല്ലാ സ്‌നേഹത്തിനും നന്ദി. സിനിമയിലേക്ക് പുതിയ പ്രതിഭകളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ വാഴ ആരംഭിച്ചത്. വാഴയുടെ എല്ലാ അധ്യായത്തിലും അത് അങ്ങനെ തന്നെ ആയിരിക്കും. എഴുതാനോ സംവിധാനം ചെയ്യാനോ അഭിനയിക്കാനോ സംഗീതം നല്‍കാനോ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എങ്കില്‍ വാതില്‍ എപ്പോഴും തുറന്നിരിക്കുന്ന ഒരേയൊരു ഫ്രാഞ്ചൈസി ഇതാണ്. വാഴ 3 - ഒരു ബില്യണ്‍ പെണ്‍കുട്ടികളുടെ ബയോപിക്കായിരിക്കും. വിശ്വന്‍ ശ്രീജിത്താണ് ചിത്രത്തിന്റെ സംവിധായകന്‍. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അത് ഒരു വലിയ കാത്തിരിപ്പായിരിക്കുമെന്ന് അറിയാം. പക്ഷെ ആ കാത്തിരിപ്പിന് വാല്യു ഉണ്ടാകും.

ഇപ്പോള്‍ പോര്‍ട്ട്ഫോളിയോകളോ വര്‍ക്ക് സാമ്പിളുകളോ അയയ്ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തുക. സ്‌ക്രിപ്റ്റ് ലോക്ക് ചെയ്തുകഴിഞ്ഞാല്‍, ഞങ്ങള്‍ എല്ലാവര്‍ക്കും വേണ്ടി തുറന്ന ഓഡിഷനുകള്‍ നടത്തും. ഞങ്ങളെ അഭിമാനഭരിതരാക്കിയതിന് ഒരിക്കല്‍ കൂടി നന്ദി. ഈ ഫ്രാഞ്ചൈസിയുടെ ഹൃദയമിടിപ്പ് നിങ്ങളാണ്. നിങ്ങളോടെല്ലാം സ്‌നേഹം മാത്രം 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.