എറണാകുളം: കൊച്ചിയിൽ ഡിജെ പാർട്ടികൾക്കും ബാറുകൾക്കും കർശന നിയന്ത്രണം. എറണാകുളം സെൻട്രൽ സ്റ്റേഷൻ പരിധിയിൽ നടക്കുന്ന ഡിജെ പാർട്ടികൾ കൃത്യം 11 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്നാണ് നിർദേശിച്ചു. എറണാകുളം സെൻട്രൽ എസിപിയുടേതാണ് നിർദേശം. ബാറുകൾ 12 മണിക്ക് അടയ്ക്കണമെന്നും നിർദേശമുണ്ട്.
ഡിജെ പാർട്ടികളിൽ ലഹരി വസ്തുക്കളുടെ കൈമാറ്റം നടക്കുന്നുണ്ടെന്ന് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രിവൈകി നടക്കുന്ന ആഘോഷങ്ങൾക്കിടെ പല അക്രമസംഭവങ്ങളും നടക്കാൻ സാധ്യതയുണ്ട്. കൂടാതെ ലഹരി ഉപയോഗിച്ചുകൊണ്ടുള്ള സംഘർഷങ്ങളും നടക്കാനിടയുണ്ട്.
ഡിജെ പാർട്ടികൾ പുലർച്ച വരെ നീണ്ടുപോകുമ്പോൾ പലപ്പോഴും സംഘർഷങ്ങളിൽ കലാശിക്കാറുണ്ട്. വൈകിയുള്ള ആഘോഷങ്ങളിൽ ലഹരിവസ്തുക്കളുടെ അമിത ഉപയോഗവും നടക്കുന്നു. ക്രമസമാധാന പ്രശ്നങ്ങളും ലഹരിവിരുദ്ധ നടപടികളും മുൻനിർത്തിയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.