കണ്ണൂർ: ജോലി ചെയ്യുന്നതിനിടെ വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റ കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു. കടവത്തൂർ എലിത്തോട് പടിഞ്ഞാറെ കല്ലുവയൽ സ്വദേശി അമൽ ചന്ദ്രൻ (27) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ചെറുവാഞ്ചേരിയിലാണ് അപകടം നടന്നത്.
ചെറുവാഞ്ചേരി അമ്പലപ്പുഴ പാലത്തിന് സമീപം വൈദ്യുതക്കമ്പികളിൽ പ്ലാസ്റ്റിക് കേബിളുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം. വൈദ്യുതലൈനിൽ നിന്ന് ശക്തമായ ആഘാതമേൽക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ചെറുവാഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചന്ദ്രന്റെയും ലെനിയുടെയും മകനാണ് അമൽ. ഭാര്യ: നിരഞ്ജന. അഖിൽ, അർജുൻ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.