ഹോട്ടല്‍ മേഖലയക്ക് ഗ്യാസ് വിതരണത്തില്‍ അര്‍ഹമായ പരിഗണന നല്‍കണം.പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകള്‍ ഉണ്ടായേ തീരൂ എന്ന് കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA)
പാചക വാതകക്ഷാമം മൂലം സംസ്ഥാനത്തെ ഹോട്ടലുകൾ അടയുന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്.സംസ്ഥാനത്തെ പകുതിയോളം ഹോട്ടലുകൾ പൂട്ടിക്കഴിഞ്ഞു. അവശേഷിക്കുന്നവയിൽ തന്നെ ഭക്ഷണവിഭവങ്ങളും വിതരണസമയവും വെട്ടിക്കുറച്ചിരിക്കുകയാണ്.മെട്രോ നഗരങ്ങളിലടക്കം രാജ്യത്താകമാനം ഇതാണ് സ്ഥിതി.വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി.വിതരണം 66 ശതമായി ഉയർത്തിയിട്ടും ഹോട്ടലുകളിലേക്ക് സിലിണ്ടർ എത്തുന്നില്ലെന്ന് പരാതിയുണ്ട്.വരുംദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന സൂചനകൾ ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിനാളുകളെ ആശങ്കയിലാക്കുന്നു.ഇതിൽ ഹോട്ടൽ തൊഴിലാളികൾ മാത്രമല്ല, ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്ന സാധാരണക്കാരടക്കം വലിയൊരു വിഭാഗമുണ്ട്. തൊഴിലിനും പഠനത്തിനും മറ്റും വീടുവിട്ടിറങ്ങുന്നവരാണ് ഇതിൽ ഏറിയ പങ്കും.
കോവിഡ് കാലത്തെ ആഘാതത്തിൽ നിന്നും പ്രളയക്കെടുതികളിൽ നിന്നും കരകയറി വരുന്ന നമ്മുടെ ഹോട്ടൽ മേഖല വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് വീണ അവസ്ഥയിലാണ്. ഹോട്ടലുകൾ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് വൻതുക വാടക നൽകുന്ന കെട്ടിടങ്ങളിലാണ്. ഇതിനുപുറമെ ബാങ്ക് വായ്പകളുടെ തിരിച്ചടവ്, വൈദ്യുതി ബില്ല്, വിവിധയിനം നികുതികൾ,തൊഴിലാളികളുടെ വേതനം എന്നിവയടക്കമുള്ള വലിയ സാമ്പത്തിക ബാധ്യതകൾ ഓരോ സ്ഥാപനത്തിന്റെയും ചുമലിലുണ്ട് .ഗ്യാസ് ലഭ്യത കുറയുന്നതോടെ പാചകം പരിമിതപ്പെടുത്തേണ്ടി വരുന്നത് വരുമാനത്തിൽ വൻ ഇടിവുണ്ടാക്കുന്നു. കടക്കെണിയിലായ പല ഉടമകൾക്കും ഹോട്ടലുകൾ പൂട്ടുകയല്ലാതെ പോംവഴിയില്ല.
ഗവൺമെന്റിന്റെ ഭാഗത്തുനിന്നും അതുപോലെതന്നെ ഏജൻസികളുടെ നിരുത്തരവാദിത്തപരമായ രീതികൾക്കെതിരെയും അസോസിയേഷന്റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രതിഷേധ ധർണ്ണ സമരം നടന്നുവരികയാണ്. കേരളത്തിൽ ഗ്യാസിന്റെ ദൗർബല്യം മൂലം ഒരു ഹോട്ടൽ ഉടമ ആത്മഹത്യയും ചെയ്തു. ഇതിലും വലിയ ദുരന്തങ്ങളാണ് ഇനിയും സംഭവിക്കാൻ ഇരിക്കുന്നതെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.