Tuesday, 12 May 2026

കൊച്ചി കനാലിൽ നിന്ന് 3 ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി

SHARE



എറണാകുളം: കൊച്ചിയിൽ കനാലിൽ നിന്ന് പുരുഷന്റെ മൃതദേ​ഹം കണ്ടെത്തി. ചമ്പക്കര കനാലിൽ നിന്നാണ് മൃതദേ​ഹം കണ്ടെടുത്തത്. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.

നാട്ടുകാരാണ് കനാലിൽ ഒഴുകുന്ന രീതിയിൽ മൃതദേഹം ശ്രദ്ധിച്ചത്. കറുത്ത ടീഷർട്ടും കറുത്ത ട്രാക്ക് സ്യൂട്ടുമാണ് വേഷം. രാവിലെ ആറരയോടെ സമീപവാസികൾ കനാലിൽ മൃതദേഹം ഒഴുകിനടക്കുന്നത് കാണുകയായിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മരട് പൊലീസ് എത്തി മൃതദേഹം കരയ്ക്കടിപ്പിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹം തിരിച്ചറി‌ഞ്ഞിട്ടില്ല. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളു. മരട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.