ചെന്നൈ: സനാതന ധർമത്തിനെതിരെ വീണ്ടും ഡിഎംകെ എംഎൽഎയും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ. സനാതനം തുടച്ചുനീക്കപ്പെടണം എന്നാണ് നിയമസഭയിൽ സംസാരിക്കവേ ഉദയനിധി അഭിപ്രായപ്പെട്ടത്. ഇതോടെ വിമർശനവുമായി ബിജെപി രംഗത്തെത്തി.
'ജനങ്ങളെ തമ്മിൽ വേർതിരിക്കുന്ന സനാതനം ഉറപ്പായും തുടച്ചുനീക്കപ്പെടണം'- എന്നാണ് നിയമസഭയെ അഭിസംബോധന ചെയ്ത് പ്രതിപക്ഷ നേതാവ് പറഞ്ഞത്. പിന്നാലെ ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷമായ ഭാഷയിലാണ് ബിജെപി വക്താവ് സി ആർ കേശവൻ പ്രതികരിച്ചത്. വിഷലിപ്തമായ അഭിപ്രായപ്രകടനമാണ് ഉദയനിധി നടത്തിയതെന്ന് കേശവൻ തുറന്നടിച്ചു.
"തമിഴ്‌നാട്ടിലെ രാഹുൽ ഗാന്ധിയാണ് ഉദയനിധി സ്റ്റാലിൻ. വെറുപ്പിന്റെ രാഷ്ട്രീയത്തിലാണ് അയാൾ തുഴയുന്നത്. രാഹുൽ ഗാന്ധി പവിത്രായ ചെങ്കോലിനെ അപമാനിച്ചു. രാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ നിന്നും വിട്ടുനിന്നു. കഴിഞ്ഞ മൂന്ന് ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ ജനം ഒഴിവാക്കിയ രാഹുൽ ഗാന്ധിയെ പോലെ ഉദയനിധി സ്റ്റാലിൻ, ഒരിക്കല്‍ 'ശിക്ഷിക്ക'പ്പെട്ടിട്ടും ഇനിയും ഈ വെറുപ്പുളവാക്കുന്ന വാക്കുകളിലൂടെ തമിഴ് ജനത അദ്ദേഹത്തെ അകറ്റുന്നത് തുടരും. കാർത്തികദീപം കത്തിക്കുന്നതിനെ എതിർത്ത, ദീപാവലിക്ക് ജനങ്ങളെ ആശംസകൾ അറിയിക്കാത്ത മുഖ്യമന്ത്രിയുണ്ടായിരുന്ന, വിഭാഗീയത പടർത്തുന്ന ഡിഎംകെയിൽ നിന്നും പിന്നെ നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്. ഹിന്ദു മതം ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിന് തന്നെ തലവേദനയാണെന്ന് പറഞ്ഞത് ഒരു ഡിഎംകെ എംപിയാണ്. നിരന്തരം ഈ തെറ്റ് ആവർത്തിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്, തമിഴ്‌നാടിന്റെ സംസ്ഥാന ചിഹ്നത്തിൽ ക്ഷേത്രഗോപുരമുണ്ടെന്നതാണ്. തങ്ങളുടെ വിശ്വാസത്തെയും വികാരത്തെയും ചൂഷണം ചെയ്യുകയും അപമാനിക്കുകയും ചെയ്യുന്നതിനെ ഒരിക്കലും തമിഴ് ജനത മറുക്കുകയോ പൊറുക്കുകയോ ഇല്ല."- സി ആർ കേശവൻ പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.