Thursday, 14 May 2026

പാലക്കാട് കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കന് ദാരുണാന്ത്യം

SHARE



പാലക്കാട് : പാലക്കാട് മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അകമലവാരം സ്വദേശി ചന്ദ്രനാണ് മരിച്ചത്. വീടിന് സമീപത്തുള്ള പുളിഞ്ചോടിൽ കിടന്നുറങ്ങുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ചന്ദ്രന്റെ ഒപ്പം രണ്ട് പേർ കൂടി ഉണ്ടായിരുന്നു. ഇവർ ഓടി രക്ഷപ്പെട്ടു. ചന്ദ്രന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

പുലർച്ചെ 3.50 ഓടെയാണ് മലമ്പുഴ വെള്ളെഴുതാംപ്പൊറ ആദിവാസി ഉന്നതിയിലെ ചന്ദ്രനെ കാട്ടാന ആക്രമിച്ചത്. ആനയുടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങി നോക്കുമ്പോഴാണ് ചന്ദ്രനെ കാട്ടാന ആക്രമിക്കുന്നത് കണ്ടതെന്ന് ബന്ധു അഭിനവ് റിപ്പോർട്ടറിനോട് പറഞ്ഞു. ആക്രമണം നടന്ന മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. 

ചന്ദ്രനും സുഹൃത്തുക്കളും വീട്ടിൽനിന്ന് 50 മീറ്റർ ദൂരത്താണ് കിടന്നുറങ്ങിയിരുന്നത്. പ്രദേശത്ത് കൂടുതൽ പരിശോധന നടത്തുകയാണെന്ന് ഒലവക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കൃഷ്ണദാസ് അറിയിച്ചു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റൻറ് ആയിരുന്നു ചന്ദ്രൻ.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.